ഒടുവില്‍ രോഹിത് ശര്‍മ്മയും പ്രഖ്യാപിച്ചു. വിടപറയാന്‍ ഇതിനേക്കാള്‍ നല്ല സമയമില്ലാ.

വിരാട് കോഹ്ലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 2024 ടി20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയതിനു പിന്നാലെയാണ് രോഹിത് ശര്‍മ്മ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

“ഇത് എൻ്റെയും അവസാന കളിയായിരുന്നു. വിടപറയാൻ ഇതിലും നല്ല സമയമില്ല. ഈ ട്രോഫി നന്നായി ആഗ്രഹിച്ചിരുന്നു. വാക്കുകളിൽ പറഞ്ഞറിയിക്കാൻ വളരെ ബുദ്ധിമുട്ടാണ്,ഇതാണ് ഞാൻ ആഗ്രഹിച്ചതും സംഭവിച്ചതും,” രോഹിത് ശര്‍മ്മ കൂട്ടിച്ചേർത്തു.

159 മത്സരങ്ങളിൽ നിന്ന് 4231 റൺസ് നേടി ഫോർമാറ്റിലെ ഏറ്റവും ഉയർന്ന റണ്‍സ് സ്കോറര്‍ എന്ന നിലയിലാണ് രോഹിത് ശര്‍മ്മ ടി20 ക്രിക്കറ്റ് അവസാനിപ്പിക്കുന്നത്. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ (5) നേടിയ താരമെന്ന റെക്കോർഡും രോഹിത് ശര്‍മ്മയുടെ പേരിലാണ്

2007 ലെ പ്രഥമ ടി20 ലോകകപ്പോടെയാണ് രോഹിത് ശര്‍മ്മയുടെ T20I യാത്ര ആരംഭിച്ചത്. ഇപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ കിരീടം നേടികൊടുത്ത് രോഹിത് ശര്‍മ്മ തന്‍റെ ടി20 കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

Previous articleസൂര്യയുടെ വണ്ടർ ക്യാച്ച്. സൗത്താഫ്രിക്കയുടെ മത്സരം തട്ടിയെടുത്ത “സൂര്യ സ്പെഷ്യൽ”.
Next articleരോഹിതും കോഹ്ലിയും വിരമിച്ചു. ഇനി മൂന്നാം നമ്പറിൽ സഞ്ജുവിന്റെ കാലം. അവസരങ്ങൾ ഉപയോഗിക്കണം.