ക്യാച്ച് വഴുതിപോയി ; അടുത്ത പന്തില്‍ വിക്കറ്റുമായി ജസ്പ്രീത് ബുംറ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിനു ടോസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്‍റസിനു മോശം തുടക്കമാണ് ലഭിച്ചത്. മൂന്നോവറില്‍ 20 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ജസ്പ്രീത് ബുംറയെ പന്തേല്‍പ്പിച്ചു.

ഓവറിലെ അഞ്ചാം പന്തില്‍ ബുംറ ഒരുക്കിയ കെണിയില്‍ വീണെങ്കിലും രക്ഷപ്പെട്ട ഡീകോക്കിനെ അടുത്ത ബോളില്‍ വീഴ്ത്തി. അഞ്ചാം പന്തില്‍ ഡീപ് സ്ക്വയര്‍ ലെഗില്‍ സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ നേരെ തിലക് വര്‍മ്മയുടെ കൈകളിലേക്കാണ് എത്തിയത്. എന്നാല്‍ വളരെ അനായാസം പിടികൂടേണ്ട ക്യാച്ച് തിലക് വര്‍മ്മയുടെ കൈകളില്‍ തട്ടി സിക്സായി മാറി.

eab71f2f 2a64 4ec5 9949 ee2faae78a34

എന്നാല്‍ അടുത്ത ബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞത് മുംബൈ ഇന്ത്യന്‍സിനു ആശ്വാസമായി. ജസ്പ്രീത് ബുംറയുടെ ഫുള്‍ടോസ് ബോളില്‍ ബാറ്റ് വച്ച ക്വിന്‍റണ്‍ ഡീകോക്കിനെ ലോ ക്യാച്ചിലൂടെ രോഹിത് ശര്‍മ്മ പിടികൂടി. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഈ സൗത്താഫ്രിക്കന്‍ താരം 9 പന്തില്‍ 10 റണ്ണാണ് നേടിയത്.

Lucknow Super Giants (Playing XI): Quinton de Kock(w), KL Rahul(c), Manish Pandey, Krunal Pandya, Deepak Hooda, Ayush Badoni, Marcus Stoinis, Jason Holder, Dushmantha Chameera, Ravi Bishnoi, Mohsin Khan.

Mumbai Indians (Playing XI): Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Hrithik Shokeen, Daniel Sams, Jaydev Unadkat, Riley Meredith, Jasprit Bumrah.

Previous articleസാഹയെ ഭീക്ഷണിപ്പെടുത്തിയ കേസ്. ബോറിയ മജുംദാറിനു രണ്ടുവർഷം വിലക്ക് ലഭിച്ചേക്കാൻ സാധ്യത.
Next articleവണ്‍ മാന്‍ ഷോയുമായി കെല്‍ രാഹുല്‍ ; റെക്കോഡ് പ്രകടനം