നേപ്പാളിനെതിരെ സിക്സർ റെക്കോർഡ് മറികടന്ന് രോഹിത്. പിന്നിലാക്കിയത് സൂപ്പർ താരങ്ങളെ.

F5MsC3yakAAlP0f

നേപ്പാളിനെതിരായ ഏഷ്യകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ 10 വിക്കറ്റുകളുടെ വിജയം ഇന്ത്യ നേടുകയുണ്ടായി. 23 ഓവറുകളിൽ 145 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമായിരുന്നു വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്. ഇതിൽ നായകൻ രോഹിത് ശർമ 59 പന്തുകളിൽ 74 റൺസ് നേടുകയുണ്ടായി. 6 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. ഈ തകർപ്പൻ ഇനിങ്സോടുകൂടി കുറച്ചധികം റെക്കോർഡുകളും രോഹിത് മറികടന്നിട്ടുണ്ട്. ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡാണ് രോഹിത് മത്സരത്തിലൂടെ സ്വന്തമാക്കിയത്.

ഇതുവരെ ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റിൽ 22 സിക്സറുകളാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. ഇന്ത്യക്കായി ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റിൽ 18 സിക്സറുകൾ നേടിയിട്ടുള്ള സുരേഷ് റെയ്നയാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. 13 സിക്സറുകളുമായി സൗരവ് ഗാംഗുലി മൂന്നാം സ്ഥാനത്തും, 12 സിക്സറുകളുമായി മഹേന്ദ്ര സിംഗ് ധോണി നാലാം സ്ഥാനത്തും ലിസ്റ്റിൽ നിൽക്കുന്നു. ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റിൽ 12 സിക്സറുകൾ നേടിയിട്ടുള്ള വീരേന്ദർ സേവാഗാണ് ലിസ്റ്റിലെ അഞ്ചാമൻ. ഈ ലിസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് ഒന്നാം സ്ഥാനത്തെത്താൻ സാധിച്ചു.

See also  ബാറ്റിംഗിൽ ഹെഡ് പവർ, ബോളിങ്ങിൽ നടരാജൻ ബുള്ളറ്റ്. ഡൽഹിയെ വകവരുത്തി ഹൈദരാബാദ്.

മാത്രമല്ല ഒരു ഏകദിന ഓപ്പണർ എന്ന നിലയ്ക്ക് തന്റെ കരിയറിൽ 250 സിക്സറുകൾ പൂർത്തിയാക്കാനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഏഷ്യാകപ്പിൽ ഏറ്റവുമധികം അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കുന്ന ഇന്ത്യൻ നായകൻ എന്ന റെക്കോർഡും രോഹിത് തന്റെ പേരിൽ ചേർത്തു. ഏഷ്യാകപ്പിൽ 10ലധികം തവണ 50 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമായും രോഹിത് ശർമ ഈ മത്സരത്തിലൂടെ മാറിയിട്ടുണ്ട്. ഇങ്ങനെ ഒരുപാട് റെക്കോർഡുകളാണ് രോഹിത് ശർമ നേപ്പാളിനെതിരായ മത്സരത്തിലൂടെ മറികടന്നത്.

മത്സരത്തിൽ ബാറ്റിംഗിൽ മികവു പുലർത്തിയപ്പോളും ഫീൽഡിങ്ങിലും ബോളിങ്ങിലും വളരെ മോശം പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്ചവച്ചത്. ബോളിങ്ങിൽ രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും ഒഴികെയുള്ള ബോളർമാർ മികവ് കാട്ടിയില്ല. ഫീൽഡിങ്ങിൽ ആദ്യ ബോൾ മുതൽ ഒരുപാട് പിഴവുകൾ ഇന്ത്യ വരുത്തുകയും ചെയ്തു. ഇതൊക്കെയും മത്സരത്തിൽ നേപ്പാളിന്റെ സ്കോർ വർധിപ്പിക്കാൻ സഹായകരമായി. വരും മത്സരങ്ങളിലും ഇത്തരം പിഴവുകൾ ആവർത്തിക്കുകയാണെങ്കിൽ ലോകകപ്പ് എന്നത് ഇന്ത്യയ്ക്ക് ഒരു സ്വപ്നം മാത്രമായി മാറിയേക്കാം. ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെ രോഹിത് ശർമ്മം മത്സരശേഷം വിമർശിക്കുകയും ചെയ്തു.

Scroll to Top