വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 8 റണ്‍സിനു വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനു 3 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. നിക്കോളാസ് പൂരനും (41 പന്തിൽ 62), റോമന്‍ പവലും (36 പന്തിൽ 68) അർധസെഞ്ചുറി നേടി തിളങ്ങിയെങ്കിലും വിജയത്തിന് എട്ട് റണ്‍സിന് അകലെ ഇന്ത്യ വിൻഡീസിനെ പിടിച്ചുകെട്ടുകയായിരുന്നു
വിന്‍ഡീസിനെതിരെ കളിക്കുമ്പോള്‍ എപ്പോഴും ഒരു പേടിയാണ് എന്ന് മത്സര ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു. അവസാന 4 പന്തില്‍ 23 റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായ രണ്ട് സിക്സറുകള്‍ നേടി ഇന്ത്യന്‍ ക്യാംപില്‍ ഭീതി സൃഷ്ടിച്ചിരുന്നു. മത്സരത്തിന്‍റെ തുടക്കത്തിലേ എളുപ്പമാകില്ലാ എന്നും പക്ഷേ നന്നായി ഒരുങ്ങിയട്ടുണ്ടായി എന്നും സമര്‍ദ്ദഘട്ടങ്ങളില്‍ ഇക്കാര്യങ്ങളില്‍ നടപ്പിലാക്കിയതില്‍ അഭിമാനിക്കുന്നു എന്നും മത്സര ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
” ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവര്‍ വളരെ നിര്‍ണായകമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് പരിചയസമ്പന്നത സഹായിക്കുന്നത്. കുറേ വര്‍ഷങ്ങളായി ഭുവി ഇത് ചെയ്യുന്നുണ്ട്. ” ഭുവനേശ്വര്‍ കുമാറില്‍ തങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നും രോഹിത് ശര്‍മ്മ കൂട്ടിചേര്‍ത്തു. 19ാം ഓവറില്‍ പൂരന്‍റെ വിക്കറ്റും 4 റണ്‍സും മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍ വഴങ്ങിയത്.
മികച്ച ബാറ്റിംഗ് നടത്തിയ വീരാട് കോഹ്ലി, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍ എന്നിവരേയും രോഹിത് ശര്‍മ്മ പ്രശംസിച്ചു. ” വീരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രാധാന്യപ്പെട്ടതായിരുന്നു. അവന്‍ എന്‍റെ സമര്‍ദ്ദം അകറ്റി. പന്തും അയ്യരും ചേര്‍ന്ന് മികച്ച ഫിനിഷിങ്ങും നടത്തി. വെങ്കടേഷ് അയ്യരില്‍ നിന്നുള്ള പക്വത വളരെയേറ സന്തോഷം നല്‍കുന്നതാണ്. അവസാന നിമിഷങ്ങളില്‍ ഒരോവര്‍ എറിയാനും അവന്‍ ആഗ്രഹിച്ചിരുന്നു ” രോഹിത് ശര്‍മ്മ വെളിപ്പെടുത്തി.
ഫീല്‍ഡിങ്ങില്‍ വളരെ മോശമായിരുന്നു എന്ന് പറഞ്ഞ രോഹിത് ശര്‍മ്മ, ക്യാച്ചുകള്‍ എടുത്തിരുന്നെങ്കില്‍ നന്നായി മത്സരം അവസാനിപ്പിക്കാമായിരുന്നു എന്ന് രോഹിത് പറഞ്ഞു. വരുന്ന മത്സരങ്ങളില്‍ തെറ്റുകള്‍ കുറയ്ക്കുമെന്നും രോഹിത് ശര്‍മ്മ പ്രത്യാശ പ്രകടിപ്പിച്ചു. നിക്കോളസ് പൂരന്‍ 21 റണ്‍സില്‍ നില്‍ക്കേ ചഹലിന്‍റെ പന്തില്‍ ബിഷ്ണോയി ക്യാച്ച് നഷ്ടപ്പെടുത്തി. കഴിഞ്ഞ മത്സരത്തിലും ബിഷ്ണോയി ക്യാച്ച് സിക്സാക്കി മാറ്റിയിരുന്നു.