ഹിറ്റ്‌മാൻ ബാക്ക് 🔥🔥 രാജ്കോട്ടിൽ അത്യുഗ്രൻ സെഞ്ച്വറി.. ഇന്ത്യയുടെ രക്ഷകൻ

ROHIT AND JADEJA

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. കഴിഞ്ഞ മത്സരങ്ങളിൽ ബാറ്റിംഗിൽ പൂർണ്ണമായും പരാജയപ്പെട്ട രോഹിത് ശർമയുടെ ഒരു വെടിക്കെട്ട് ഇന്നിങ്സാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചു.

തന്റെ ടെസ്റ്റ് കരിയറിലെ 11ആം സെഞ്ച്വറിയാണ് രോഹിത് ശർമ മത്സരത്തിൽ നേടിയത്. ഇംഗ്ലണ്ടിന്റെ ബോളർമാർക്കെതിരെ കൃത്യമായ ആധിപത്യം സ്ഥാപിച്ചയിരുന്നു ഇന്ത്യൻ നായകന്റെ തകർപ്പൻ സെഞ്ച്വറി. കഴിഞ്ഞ മത്സരങ്ങളിൽ രോഹിത് ശർമക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഈ ഇന്നിങ്സിലൂടെ നൽകിയിരിക്കുന്നത്. ഈ ഇന്നിങ്സിലൂടെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡിൽ ധോണിയെ മറികടന്ന് രോഹിത്(79 സിക്സർ) രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ഓപ്പണറായാണ് രോഹിത് ക്രീസിലെത്തിയത്. ഇന്നിംഗ്സിലൂടനീളം ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നെടുംതൂണാവാനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ മോശം തുടക്കമായിരുന്നു ലഭിച്ചത്.

ഓപ്പണർ ജയസ്വാളിന്റെ(10) വിക്കറ്റ് ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീടെത്തിയ ഗില്ലും പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ പതറി. ശേഷം പട്ടിദാറും(5) കൂടാരം കയറിയതോടെ ഇന്ത്യ 33ന് 3 എന്ന നിലയിൽ എത്തുകയായിരുന്നു. ശേഷമാണ് നാലാം വിക്കറ്റിലാണ് ജഡേജയ്ക്കൊപ്പം രോഹിത് ശർമ വെടിക്കെട്ട് കാഴ്ചവച്ചത്.

See also  5 വിക്കറ്റുകളുമായി യാഷ് താക്കൂർ. ഗുജറാത്തിനെ എറിഞ്ഞൊതുക്കി ലക്നൗ. വമ്പൻ വിജയം.

തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറി വളരെ സൂക്ഷ്മതയോടെയാണ് രോഹിത് ഇന്നിങ്സിന്റെ ആദ്യപടിയിൽ കളിച്ചത്. രവീന്ദ്ര ജഡേജയ്ക്കൊപ്പം കൃത്യമായി റൺസ് ഉയർത്താനും രോഹിത്തിന് സാധിച്ചു. ബേൻ സ്റ്റോക്സ് രോഹിതിനെ സമ്മർദ്ദത്തിലാക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ നിർണായക സമയങ്ങളിൽ സ്ട്രൈക്ക് കൈമാറി രോഹിത്തും ജഡേജയും മുന്നേറുകയായിരുന്നു.

പിന്നീട് രോഹിത് കൃത്യമായി തന്റെ ഇന്നീങ്‌സിന്റെ പേസിൽ എത്തുകയുണ്ടായി. ഇന്നിംഗ്സിൽ 71 പന്തിൽ നിന്നായിരുന്നു രോഹിത് ശർമ തന്റെ അർത്ഥസഞ്ചറി പൂർത്തീകരിച്ചത്. ശേഷം ജഡേജയും പൂർണ്ണമായ ഫോമിലേയ്ക്ക് എത്തിയതോടെ ഇന്ത്യയുടെ സ്കോർ കുതിച്ചു.

മത്സരത്തിൽ 157 പന്തുകളിൽ നിന്നാണ് രോഹിത് ശർമ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 11 ബൗണ്ടറികളും രണ്ട് സിക്സറുകളും രോഹിത്തിന്റെ ഇന്നീങ്‌സിൽ ഉൾപ്പെട്ടു. ഇതുവരെ നാലാം വിക്കറ്റിൽ 150 റൺസിലധികം കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ രോഹിത് ശർമയ്ക്കും ജഡേജയ്ക്കും സാധിച്ചിട്ടുണ്ട്.

ഒന്നാം ദിവസം ശക്തമായ ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാൻ തയ്യാറായ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ കൂട്ടുകെട്ട് തന്നെയാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ആദ്യസമയങ്ങളിലെറ്റ പ്രഹരത്തിന് ഇന്ത്യൻ ടീം തിരിച്ചടിക്കുന്നതാണ് രോഹിത് ശർമയിലൂടെ കാണുന്നത്. ആദ്യ ഇന്നിങ്സിൽ 400 റൺസിലധികം സ്വന്തമാക്കി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാനാവും ഇന്ത്യ ഇനി ശ്രമിക്കുക.

Scroll to Top