റെക്കോഡ് നേട്ടവുമായി രോഹിത് ശര്‍മ്മ. ഗുപ്‌റ്റിലിനെ മറികടന്നു.

ശ്രീലങ്കകെതിരെയുള്ള ആദ്യ ടി20 യില്‍ റെക്കോഡ് നേട്ടവുമായി രോഹിത് ശര്‍മ്മ. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇഷാന്‍ കിഷാനൊപ്പം 111 റണ്‍സ് കൂട്ടിചേര്‍ത്താണ് മടങ്ങിയത്. 32 പന്തില്‍ 2 ഫോറും 1 സിക്സും അടക്കം 44 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.

രാജ്യാന്തര ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. 112 മത്സരങ്ങളില്‍ നിന്നും 3299 റണ്‍സ് നേടിയ ന്യൂസിലന്‍റ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിന്‍റെ റെക്കോഡാണ് മറികടന്നത്. ഇന്നത്തെ മത്സരത്തോടെ 123 മത്സരങ്ങളില്‍ നിന്നും 3307 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. 97 മത്സരങ്ങളില്‍ 3296 റണ്‍സ് നേടിയ മുന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയാണ് ഇരുവര്‍ക്കും പിന്നില്‍.

കരിയറില്‍ 139.94 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഹിറ്റ്മാന്‍ 4 സെഞ്ചുറിയും 26 അര്‍ദ്ധസെഞ്ചുറിയും നേടിയട്ടുണ്ട്. 292 ഫോറും 155 സിക്സും രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ നിന്നും പിറന്നു.

ഇന്ത്യന്‍ ടീം – Rohit Sharma(c), Ishan Kishan(w), Shreyas Iyer, Sanju Samson, Deepak Hooda, Ravindra Jadeja, Venkatesh Iyer, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal.

Previous articleവീണ്ടും ഇഷാന്‍ കിഷനു അവസരം. എന്തുകൊണ്ട് റുതുരാജ് ഗെയ്ക്വാദ് കളിക്കുന്നില്ലാ ? കാരണം ഇത്
Next articleരവീന്ദ്ര പുഷ്പ. വൈറലായി രവീന്ദ്ര ജഡേജയുടെ വിക്കറ്റ് സെലിബ്രേഷന്‍