ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിലെ മികച്ച ബാറ്റ്‌സ്മാനായി വിശേഷണം നേടിയ രോഹിത് ശർമ്മ നീണ്ട നാളത്തെ വമ്പൻ കാത്തിരിപ്പിന് ശേഷമാണ് ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ക്യാപ്റ്റനായി എത്തുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിനെ 2013ലെ സീസൺ മുതൽ നയിക്കുന്ന രോഹിത് ശർമ്മ 5 ഐപിൽ കിരീടങ്ങൾക്ക് കൂടി അവകാശിയാണ്. വിരാട് കോഹ്ലിക്ക് പകരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ നായകൻ രോഹിത് ശർമ്മക്ക് മുൻപിലുള്ളതായ അനേകം വെല്ലുവിളികളിലൊന്നാണ് എട്ട് വർഷമായി ഇന്ത്യൻ ടീമിന് നേടുവാനായി കഴിയാത്ത ഐസിസി കിരീടം.
കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചില ആഭ്യന്തര പ്രശ്നങ്ങളും രോഹിത് ശർമ്മക്ക് പരിഹരിക്കേണ്ടത്തായുണ്ട്. എന്നാൽ ഇപ്പോൾ തന്റെ അന്താരാഷ്ട്ര കരിയറിലെ ഒരു രസകരമായ അനുഭവം വിശദമായി പറയുകയാണ് രോഹിത് ശർമ്മ.
ദേശീയ ടീമിലേക്ക് ഒരു തുടക്കാരനായി വന്നപ്പോൾ തനിക്ക് ചില താരങ്ങളെ വളരെ അധികം ഭയമായിരുന്നുവെന്ന് പറയുകയാണ് രോഹിത് ശർമ്മ.”ഞാൻ ഇന്ത്യൻ ക്രിക്കറ്റിലേക്ക് ആദ്യമായി വന്ന സമയം എനിക്ക് ഏറ്റവും അധികം ഭയം യുവരാജ് സിങ്ങിനെയായിരുന്നു.ആദ്യ കാലം ഇന്ത്യൻ ടീമിലേക്ക് എത്തുമ്പോൾ അവിടുത്തെ സാഹചര്യം സ്കൂൾ ടീം പോലെയായിരുന്നു. ആരും തന്നെ പരസ്പരം വളരെ അധികം സംസാരം നടത്തിയിരുന്നില്ല. കൂടാതെ താരങ്ങൾ മിക്കവരും ഗൗരവക്കാരായിരുന്നു.അത് കൊണ്ട് തന്നെ വ്യത്യസ്തമായ അനുഭവം എനിക്ക് അവിടെ തോന്നി “രോഹിത് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുമായി നടത്തിയ ഒരു ലൈവ് ചാറ്റിലാണ് രോഹിത് തന്റെ ഈ ഓർമ്മകൾ വിശദമാക്കിയത്. “അന്ന് ഇന്ത്യൻ ടീമിലെ തന്നെ മൊത്തത്തിലുള്ള അനുഭവം ഒരു സ്കൂൾ ടീമിലെ പോലെ എനിക്ക് തോന്നി. ഞങ്ങൾക്ക് ചില കാര്യങ്ങൾ ചെയ്യാനുള്ള അനുവാദവും അവിടെ ഉണ്ടായിരുന്നില്ല.എനിക്ക് ആദ്യ കാലമൊക്കെ യുവിയെ വളരെ ഭയങ്കര ഭയമായിരുന്നു.അദ്ദേഹം എന്തേലും ഒക്കെ ശബ്‍ദം കേൾക്കുമ്പോൾ ഞങ്ങൾക്ക് അരികിലേക്ക് എത്തി തുറിച്ച് നോക്കുന്ന പതിവുണ്ടായിരുന്നു. കൂടാതെ അദ്ദേഹം ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു “രോഹിത് വാചാലനായി
യുവി പാജി വളരെയധികം ടീമംഗങ്ങളെ പിന്തുണച്ചിരുന്ന വ്യക്തിയാണ്. ഇന്ത്യന്‍ ടീമിലെത്തിയ ആദ്യത്തെ രണ്ടു വര്‍ഷം അദ്ദേഹവുമായി എനിക്കു അത്ര അടുപ്പമില്ലായിരുന്നു. പക്ഷെ അതിനു ശേഷം യുവിയുടെ സ്വഭാവവും വ്യക്തിത്വവുമെല്ലാം എനിക്കു മനസ്സിലായി. അതു വളരെ വ്യത്യസ്തവുമായിരുന്നു.അതുകൊണ്ടു തന്നെ ടീമിലേക്കു വരുന്ന യുവതാരങ്ങള്‍ക്കു യുവിയെപ്പോലെ ഒരാള്‍ ടീമിലുള്ളത് ആശ്വാസമായിരുന്നു. നമ്മള്‍ ദീര്‍ഘകാലമായി ടെലിവിഷനിലും മറ്റു കണ്ടു കൊണ്ടിരിക്കുന്ന ഒരു വ്യക്തി ടീമിലെത്തിയാല്‍ നിങ്ങളെ സഹായിക്കാന്‍ വരുമ്പോള്‍ അതുണ്ടാവുന്ന ഇംപാക്ട് വ്യത്യസ്തമാണെന്നും രോഹിത് വിശദമാക്കി.