തന്റെ മുൻഗാമിയായ വിരാട് കോഹ്‌ലിയെ നിരീക്ഷിച്ച് ടെസ്റ്റ് മത്സരങ്ങളിൽ സ്പിന്നർമാരെ എങ്ങനെ ഹോം ഗ്രൗണ്ടിൽ നയിക്കാമെന്നതിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ താന്‍ പഠിച്ചട്ടുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ രോഹിതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഇന്നിംഗ്‌സിനും 132 റൺസിനുമാണ് ഓസ്‌ട്രേലിയയെ തകർത്തത്. രവിചന്ദ്ര അശ്വിന്‍, ജഡേജ എന്നിവരുടെ സ്പിന്‍ കരുത്തിലാണ് ഇന്ത്യന്‍ വിജയം.
വിരാട് കോഹ്ലിയുടെ കീഴില്‍ ഒരു താരമായി കളിക്കുമ്പോള്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും സ്ഥിരമായി എതിരാളികളില്‍ സമര്‍ദ്ദം ചെലുത്തുന്നത് ശ്രദ്ധിച്ചതായി രോഹിത് ശര്‍മ്മ പറഞ്ഞു.
” ഞങ്ങൾക്ക് വിക്കറ്റ് ലഭിച്ചില്ലെങ്കിലും, ആ സമ്മർദ്ദം ഉണ്ടായിരിക്കണം, അങ്ങനെ എതിരാളികള്‍ക്ക് തെറ്റ് സംഭവിക്കുമെന്ന് ഞാൻ ശ്രദ്ധിച്ചു. വിരാട് ക്യാപ്റ്റൻ ആയിരുന്നപ്പോഴും ഇവർ ബൗൾ ചെയ്യുമ്പോഴും ഞാൻ പഠിച്ച കാര്യമാണത്. അതാണ് ഞാൻ ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നത്. ആ സമ്മർദ്ദം ചെലുത്തുക; അധികം ആവേശം കൊള്ളരുത്. നിങ്ങൾ അത് പാലിക്കേണ്ടതുണ്ട്. ” മത്സരശേഷം പറഞ്ഞു.
അശ്വിന്‍, ജഡേജ, അക്സര്‍ എന്നിവരെ ഇന്ത്യയില്‍ നയിക്കുന്നത് ഓസ്ട്രേലിയയില്‍ കമ്മിൻസ്, ഹേസിൽവുഡ്, സ്റ്റാർക് എന്നിവരെ നയിക്കുന്നത് പോലെയെന്നാണ് രോഹിത് ശര്‍മ്മ വിശേഷിപ്പിച്ചത്.