പരാജയകാരണം വെളിപ്പെടുത്തി രോഹിത്. ശക്തമായ തിരിച്ചു വരവിനൊരുങ്ങി ഇന്ത്യ.

ezgif 1 a0d3dc30f8

ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിലും പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായിട്ടുണ്ട്. വളരെയധികം നാളുകൾക്ക് ശേഷമാണ് ഇന്ത്യയ്ക്ക് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര നഷ്ടമാകുന്നത്. മാത്രമല്ല പരമ്പരയിലെ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം വളരെ മോശം തന്നെയായിരുന്നു. 2023 ലോകകപ്പിലേക്ക് കടക്കുമ്പോൾ ഇന്ത്യയ്ക്ക് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്ന പ്രകടനമാണ് പരമ്പരയിൽ ഉണ്ടായിരിക്കുന്നത്. മൂന്നാം മത്സരത്തിലെ ദയനീയമായ പരാജയത്തിന് കാരണം നായകൻ രോഹിത് ശർമ വിവരിക്കുകയുണ്ടായി.

australia vs india bgt 2023

മത്സരത്തിൽ തങ്ങൾക്ക് ആവശ്യമായ കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ സാധിക്കാത്ത വന്നതാണ് പരാജയത്തിന് കാരണമായത് എന്നാണ് രോഹിത് ശർമയുടെ വിലയിരുത്തൽ. “269 എന്നത് വലിയൊരു സ്കോറാണെന്ന് ഞാൻ കരുതുന്നില്ല. അത് ഞങ്ങൾക്ക് ചേസ് ചെയ്യാൻ പറ്റുന്ന സ്കോറായിരുന്നു. എന്നാൽ ചെന്നൈയിലെ വിക്കറ്റ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ അല്പം വെല്ലുവിളി ഉയർത്തി. മാത്രമല്ല ഞങ്ങൾ അത്ര മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെന്നും ഞാൻ കരുതുന്നില്ല. മത്സരത്തിൽ കൂട്ടുകെട്ടുകൾ നിർണായകമായിരുന്നു. എന്നാൽ അത് കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ പരാജയപ്പെടുകയായിരുന്നു.”- രോഹിത് ശർമ പറയുന്നു.

rohit sharma press

“ചില സമയങ്ങളിൽ നമ്മൾ നമ്മളിൽ തന്നെ വിശ്വസിക്കാനും കൂടുതൽ അവസരങ്ങൾ നൽകാനും ശ്രമിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു ബാറ്റർ ഇന്നിങ്സ് ഹോൾഡ് ചെയ്യുകയും, മത്സരം ഏറ്റവുമവസാന സമയങ്ങളിലേക്ക് എത്തിക്കുകയും ചെയ്യേണ്ടത് പ്രധാനമായിരുന്നു. അതിനായി ഞങ്ങൾ പരമാവധി ശ്രമിക്കുക തന്നെ ചെയ്തു. പക്ഷേ അത് സംഭവിച്ചില്ല.”- രോഹിത് കൂട്ടിച്ചേർക്കുന്നു.

Read Also -  പൊരുതി വീണ് ഗുജറാത്ത്‌. ഡല്‍ഹിക്ക് 4 റണ്‍സ് വിജയം.

2019ന് ശേഷം ഇതാദ്യമായാണ് ഇന്ത്യക്ക് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര നഷ്ടമാകുന്നത്. 2019ലും ഓസ്ട്രേലിയ തന്നെയായിരുന്നു ഇന്ത്യയെ നാട്ടിൽ പരാജയപ്പെടുത്തിയത്. അന്ന് 3-2 എന്ന ക്രമത്തിലായിരുന്നു ഓസ്ട്രേലിയ പരമ്പര നേടിയത്. എന്നിരുന്നാലും ഈ പരമ്പരയിലെ പരാജയം ഇന്ത്യയെ ഏകദിന ലോകകപ്പിന് മുൻപ് പിന്നോട്ടടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.

Scroll to Top