ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ എല്ലാം വളരെ ഞെട്ടിച്ച ഒരു തീരുമാനം കഴിഞ്ഞ ദിവസമാണ് ബിസിസിഐ അറിയിച്ചത്. മൂന്നു ഫോര്‍മാറ്റിലെയും ക്യാപ്റ്റൻസി റോൾ കൈകാര്യം ചെയ്ത വിരാട് കോഹ്ലിക്ക് പകരമായി സ്റ്റാർ ഓപ്പണർ രോഹിത്തിനെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനായി നിയമിക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. നായകൻ രോഹിത് ശർമ്മ ലിമിറ്റഡ് ഓവര്‍ ഫോർമാറ്റിലും തനിക്ക് മികച്ച മികവ് പുറത്തെടുക്കാൻ കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ തന്നെയാണ്. ഇക്കാര്യം വിശദമാക്കുന്ന രോഹിത് ശർമ്മ വരാനിരിക്കുന്ന ടൂര്‍ണമെന്‍റില്‍ കിരീടം നേടുകയാണ് പ്രഥമ ലക്ഷ്യമെന്നും വ്യക്തമാക്കുന്നു.
ലിമിറ്റെഡ് ഓവർ ഫോർമാറ്റിലെ മുഴുവൻ സമയ നായകനായി നിയമിക്കപ്പെട്ട ശേഷം ആദ്യമായി രോഹിത് അനുവദിച്ച ആഭിമുഖത്തിൽ ഇക്കാര്യങ്ങൾ താരം വ്യക്തമാക്കി. “രാജ്യത്തിനായി നമ്മൾ കളിക്കുമ്പോൾ വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം ടീമിന്റെ നേട്ടങ്ങൾ തന്നെയാണ് പ്രധാനം. എത്ര സെഞ്ച്വറികളാണ് നമ്മൾ സ്വന്തമാക്കുന്നത് എന്നതിനും അപ്പുറം ഐസിസി ടൂർണമെന്റുകൾ ജയിക്കുക തന്നെയാണ് നിർണായകം.ക്യാപ്റ്റൻസി റോളിൽ എന്റെ പ്രധാന ചുമതലയും ലോകകപ്പ് കിരീടം തന്നെയാണ് “താരം പ്ലാനുകള്‍ വ്യക്തമാക്കി.
“കരിയറിൽ നമ്മൾ എത്രത്തോളം സെഞ്ചുറികൾ നേടിയാലും അത് പക്ഷെ ചാമ്പ്യൻഷിപ്പ് വിജയത്തിന് തുല്യമാകില്ല. നമ്മൾ എല്ലാം കായിക ഇനത്തിൽ കളിക്കുമ്പോൾ പ്രധാനമായി നോക്കുക ഏറ്റവും വലിയ ചാമ്പ്യൻഷിപ്പ് കിരീടം തന്നെയാകും.ഒരു ചാമ്പ്യൻഷിപ്പിൽ ജയിക്കുന്നത് നാം അടിച്ചെടുക്കുന്ന എല്ലാ സെഞ്ച്വറികൾക്കും മുകളിലാണ്.എന്നും ക്രിക്കറ്റ് എന്നത് ടീം സ്‌പോർട്സാണാല്ലോ. അതിനാൽ ഒരു ടീമെന്ന നിലയിലുള്ള നേട്ടമാണ് എനിക്ക് ഏറ്റവും വലുത്. അത് മാത്രമാണ് എന്റെ ലക്ഷ്യം “രോഹിത് ശർമ വാചാലനായി
എന്റെ കളിക്കാരിൽ നിന്നും സമ്മർദ്ദത്തെ എടുത്തുമാറ്റുകയെന്നതാണ് ചെയ്യാനാഗ്രിഹിക്കുന്ന കാര്യമെന്നും രോഹിത് പറഞ്ഞു ”ചില കാര്യങ്ങൾ ശരിയായി ചെയ്താൽ അത് സാധ്യമാകും. അതിനായി സുരക്ഷയും അവരുടെ കഴിവ് പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകേണ്ടതുണ്ട്. ” രോഹിത് ശർമ്മ കൂട്ടിചേര്‍ത്തു.