ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ വിജയവുമായി ഇന്ത്യ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി. മഴ കാരണം 8 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 4 പന്ത് ശേഷിക്കേ ഇന്ത്യ വിജയം കണ്ടു.
പവര്‍പ്ലേയില്‍ അക്സര്‍ പട്ടേലിന്‍റെ തകര്‍പ്പന്‍ ബോളിംഗിനു ശേഷം അവസാന നിമിഷം മാത്യൂ വേഡാണ് സന്ദര്‍ശകരെ മികച്ച സ്കോറിലെത്തിച്ചത്. 20 പന്തില്‍ 4 ഫോറും 3 സിക്സുമായി മാത്യൂ വേഡ് 43 റണ്‍സ് നേടി. അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ 3 സിക്സാണ് മാത്യൂ വേഡ് അടിച്ചെടുത്തത്.
എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് മത്സര ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.
” ഞങ്ങൾ പന്തെറിയുമ്പോൾ ബൗളർമാർക്ക് പിച്ചില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു എന്നാൽ പിന്നീട് അവസാന നിമിഷം മഞ്ഞു വന്നുതുടങ്ങി. പന്ത് ഗ്രിപ്പ് ചെയ്യാന്‍ സാധിച്ചില്ലാ, അതുകൊണ്ടാണ് ഹർഷലിന്റെ കുറച്ച് ഫുൾ ടോസുകൾ ഞങ്ങൾ കണ്ടത്. ” ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ അക്സര്‍ പട്ടേലിനെയും ജസ്പ്രീത് ബുംറയേയും പ്രശംസിക്കാനും രോഹിത് മറന്നില്ലാ.