അക്ഷറിന് ഇനിയും പുറത്തിരിക്കണം. ശ്രേയസിന്റെ പരിക്ക് എങ്ങനെ. വിവരങ്ങൾ പങ്കുവയ്ച്ച് രോഹിത് ശർമ.

rohit sharma catch record

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ ടീമിനെ വളരെയധികം അലട്ടുന്ന ഒന്നാണ് താരങ്ങളുടെ പരിക്ക്. ഏഷ്യാകപ്പിലേക്ക് വരുമ്പോഴും ഒരുപാട് ഇന്ത്യൻ താരങ്ങൾ പരിക്കിന്റെ പിടിയിലായിരുന്നു. ഇതിൽ കെഎൽ രാഹുൽ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തി മികച്ച പ്രകടനം ടൂർണമെന്റിൽ കാഴ്ചവച്ചു. അയ്യർ പരിക്കിൽ നിന്ന് തിരിച്ചെത്തിയെങ്കിലും കേവലം 2 മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ സാധിച്ചത്. ശേഷം അയ്യർക്ക് വീണ്ടും പരിക്ക് പറ്റുകയുണ്ടായി. പിന്നീട് അക്ഷർ പട്ടേലും പരിക്ക് മൂലം ഫൈനൽ മത്സരത്തിൽ നിന്ന് മാറിനിൽക്കുകയുണ്ടായി. ഇപ്പോൾ ഇരുവരുടെയും പരിക്കിനെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യയുടെ നായകൻ രോഹിത് ശർമ.

ശ്രേയസ് അയ്യരുടെ പരിക്ക് 99%വും ഭേദമായിട്ടുണ്ട് എന്നാണ് രോഹിത് ശർമ പറയുന്നത്. അതിനാൽ തന്നെ അയ്യർ ലോകകപ്പിന് തയ്യാറാവുകയാണ് എന്നും രോഹിത് കൂട്ടിച്ചേർത്തു. എന്നാൽ അക്ഷർ പട്ടേലിന് ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും നഷ്ടമാകും എന്നാണ് രോഹിത് അറിയിച്ചിരിക്കുന്നത്. ഏഷ്യാകപ്പ് ഫൈനലിൽ വിജയം നേടിയതിന് പിന്നാലെയായിരുന്നു രോഹിത് സംസാരിച്ചത്. “അക്ഷറിന് ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളും നഷ്ടമായേക്കും. അയ്യർ 99ശതമാനവും തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്.”- രോഹിത് പറഞ്ഞു.

Read Also -  "അന്ന് പാകിസ്ഥാൻ ഏറ്റവും ഭയന്നിരുന്നത് സച്ചിനെയാണ് " മുൻ പാക് താരം.

ഓസ്ട്രെലിയയ്ക്കെതിരായ ആദ്യ 2 മത്സരങ്ങളിലും അക്ഷർ പുറത്തിരിക്കുകയാണെങ്കിൽ പകരക്കാരനായി ടീമിൽ എത്തുന്നത് വാഷിംഗ്ടൺ സുന്ദർ ആയിരിക്കും. ഏഷ്യാകപ്പ് ടൂർണമെന്റിന്റെ ഫൈനലിലും അക്ഷറിന് പകരം വാഷിംഗ്ടൺ സുന്ദറിനെയായിരുന്നു ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ നിലവിൽ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും വാഷിംഗ്ടൺ സുന്ദർ അണിനിരക്കുന്നുണ്ട്. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷമാവും വാഷിംഗ്ടൺ സുന്ദർ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത്.

ഏഷ്യാകപ്പ് ടൂർണമെന്റിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയായിരുന്നു അക്ഷർ പട്ടേലിന് പരിക്കേറ്റത്. ശ്രേയസ് അയ്യര്‍ ടൂർണമെന്റിലെ രണ്ടു മത്സരങ്ങൾ കളിച്ചിരുന്നു. പിന്നീട് പുറംവേദന എത്തിയതോടുകൂടി ടീമിൽ നിന്നും മാറുകയായിരുന്നു. എന്തായാലും ഇവരുടെയും അഭാവം ഇന്ത്യൻ ടീമിന് വലിയ നഷ്ടമുണ്ടാക്കും എന്നത് ഉറപ്പാണ്. മറുവശത്ത് ഏഷ്യാകപ്പ് ടൂർണമെന്റിൽ ഒരു വമ്പൻ വിജയത്തോടെ ജേതാക്കളാകാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.

Scroll to Top