ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വളരെ അധികം ചർച്ചയായി മാറിയതാണ് ഏകദിന ക്യാപ്റ്റൻസി റോളിൽ നിന്നുള്ള വിരാട് കോഹ്ലിയുടെ മാറ്റം. ഒടുവിൽ എല്ലാ നാടകീയതകൾക്കും ഒടുവിൽ വിരാട് കോഹ്ലിയെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റിയെന്നുള്ള അറിയിപ്പുമായി എത്തുകയാണ് ബിസിസിഐ.
പുതിയ അറിയിപ്പ് പ്രകാരം സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയാണ് വരാനിരിക്കുന്ന സൗത്താഫ്രിക്കൻ പര്യടനം മുതൽ ടി :20 ഫോർമാറ്റിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യൻ ടീമിനെ നയിക്കുക.രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുമ്പോൾ ചില കാര്യങ്ങള്‍ കൂടി ഓര്‍ത്തെടുക്കുകയാണ്
നേരത്തെ 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യൻ ടീം നേടിയപ്പോൾ രോഹിത് ശർമ്മ ക്ക് ടീമിലേക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. ഇപ്പോൾ 10 വർഷങ്ങൾ ഇപ്പുറം ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റനായി ഇതേ രോഹിത് ശർമ്മ എത്തുകയാണ് എന്നത് വളരെ ശ്രദ്ധേയം. കൂടാതെ 2007ലെ ടി :20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗവും പ്രധാനം റൺസ് സ്കോറർ കൂടിയായിരുന്ന രോഹിത് ശർമ്മ മോശം ബാറ്റിങ് ഫോമിനെ തുടർന്നാണ് അന്ന് ലോകകപ്പ് സ്‌ക്വാഡിൽ നിന്നും പുറത്തായത്. അക്കാലം സോഷ്യൽ മീഡിയയിൽ രോഹിത് ശർമ്മ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോൾ വളരെ ആവേശപൂർവ്വം ഏറ്റെടുക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
“ആളുകൾ എല്ലാം ഞാൻ ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടുവാൻ അർഹത സൃഷ്ടിച്ച താരമാണോ എന്നാണ് പല തവണകളായി ചോദിക്കുന്നത്. എന്നാൽ ഞാൻ എന്റെ ബാറ്റ് കൊണ്ട് മറുപടി നൽകാനാണ് ആഗ്രഹിക്കുന്നത്.”അന്ന് ആ മറുപടി നൽകിയ താരമാണ് വരുന്ന 2023ലെ ഏകദിന ലോകകപ്പിൽ ടീം ഇന്ത്യയെ നയിക്കാൻ പോകുന്നത്. ഏറെ ആരാധകരെ തന്റെ ക്യാപ്റ്റൻസി മികവ് കാരണത്താൽ സൃഷ്ടിച്ച രോഹിത്തിന് ഒരു ഐസിസി ലോകകപ്പ് ജയിക്കാനായി കഴിയുമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉറച്ച് വിശ്വസിക്കുന്നത്.