വന്നു റെക്കോഡിട്ടു. ഇനി രോഹിത് ശര്‍മ്മയാണ് ❛ക്യാപ്റ്റന്‍സി കിംഗ്❜

rohit sharma consecutive win record

കോവിഡ് -19 കാരണം ടെസ്റ്റ് മത്സരം നഷ്‌ടമായതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 യിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മടങ്ങിയെത്തിയത്. മത്സരത്തില്‍ 50 റണ്‍സിന്‍റെ വമ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 148 ല്‍ എല്ലാവരും പുറത്തായി. മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി.

തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ രോഹിത് ശര്‍മ്മയെ തേടി ലോക റെക്കോഡും എത്തി. ക്യാപ്റ്റനായി തുടര്‍ച്ചയായ 13ാം ടി20 വിജയമാണ് രോഹിത് ശര്‍മ്മ ഈ മത്സരത്തിലൂടെ പൂര്‍ത്തിയാക്കിയത്. 12 മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയങ്ങളിലേക്ക് നയിച്ച അഫ്ഗാനിസ്ഥാന്‍റെ അഷ്ഗര്‍ അഫ്ഗാനെയാണ് മറികടന്നത്. 11 വിജയങ്ങളുമായി റൊമാനിയയുടെ രമേശ് സതീശന്‍, അഷ്ഗര്‍ അഫ്ഗാന്‍ എന്നിവരാണ് പിന്നിലുള്ളത്

Wins Captain Team Span
13 Rohit Sharma India 2021-present
12 Asghar Afghan Afghanistan 2018-2020
11 Ramesh Satheesan Romania 2020-2021
11 Asghar Afghan Afghanistan 2016-2017
Read Also -  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ കളിപ്പിക്കേണ്ട.. സഞ്ജുവിനെയും ഒഴിവാക്കി സേവാഗ്..

ക്യാപ്റ്റനെന്ന നിലയിൽ ഹിറ്റ്മാൻ നേടിയ 13 വിജയങ്ങളിൽ, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ഇപ്പോൾ ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ തോൽപ്പിച്ചാണ് റെക്കോഡില്‍ എത്തിയത്. ഇന്ത്യൻ ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനെന്ന നിലയിൽ രോഹിതിന് ഇതുവരെ ഒരു തോൽവി പോലും നേരിടേണ്ടി വന്നിട്ടില്ല.

291887841 5528707783817536 7817759681202795473 n

മത്സരത്തില്‍ ബൗണ്ടറികള്‍ നേടി രോഹിത് ശര്‍മ്മ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് എത്താനായില്ലാ. 14 പന്തില്‍ 5 ഫോറുമായി 24 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.

Scroll to Top