ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈ ടീമിന്‍റെ അവസാന ലീഗ് പോരാട്ടത്തില്‍ വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേയോഫ് സ്വപ്നങ്ങള്‍ അവസാനിച്ചാണ് മുംബൈ സീസണിനു അവസാനം കുറിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ മുംബൈ മറികടന്നു. മത്സരം വിജയിച്ചെങ്കിലും ലീഗിലെ അവസാന സ്ഥാനക്കാരായാണ് മുംബൈ മടങ്ങിയത്.
മത്സരത്തില്‍ വളരെ മോശം പ്രകടനമാണ് രോഹിത് ശര്‍മ്മ നടത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ വിക്കറ്റ് നഷ്ടമായത് ക്യാപ്റ്റന്‍റെ രൂപത്തിലാണ്. ഖലീല്‍ അഹമ്മദിന്‍റെ ബോളില്‍ സ്ട്രൈക്ക് ചെയ്യാന്‍ കഷ്ടപ്പെട്ട താരം അന്‍റിച്ച് നോര്‍ക്കിയയുടെ പന്തിലാണ് പുറത്തായത്.
13 പന്തില്‍ 2 റണ്‍സ് മാത്രമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നേടിയത്. താക്കൂറിനു ക്യാച്ച് നല്‍കിയാണ് മുംബൈ നായകന്‍ മടങ്ങിയത്. സീസണിലുടനീളം വളരെ മോശം പ്രകടനമാണ് നടത്തിയത്. 14 മത്സരങ്ങളില്‍ 268 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ്മയുടെ പേരിലുള്ളത്.
120 സ്ട്രൈക്കില്‍ റണ്‍സ് നേടിയ താരത്തിന്‍റെ ആവറേജ് 19.14 മാത്രം. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഐപിഎല്‍ സീസണില്‍ രോഹിത് ശര്‍മ്മ അര്‍ദ്ധസെഞ്ചുറി നേടാനാകാതെ പോവുന്നത്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ നേടിയ 48 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.