കൊല്‍ക്കത്തയില്‍ നടന്ന മൂന്നാം ടി20 യിലും വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. പരമ്പരയിലെ തുടർച്ചയായ 3–ാം അർധ സെഞ്ചുറിയോടെ പൊരുതിയ നിക്കോളാസ് പുരാൻ (47 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 61), റൊമാരിയോ ഷെപ്പേഡ് (21 പന്തില്‍ ഒരു ഫോറും 3 സിക്സും അടക്കം 29), റോവ്മാൻ പവൽ (14 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം 25) എന്നിവരുടെ ഇന്നിങ്സുകൾ വിൻഡീസിനെ വിജയത്തിലെത്തിക്കാൻ പ്രാപ്തമായിരുന്നില്ല. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനു 167 റണ്‍സില്‍ എത്താനാണ് സാധിച്ചത്.
നേരത്തെ നേരത്തെ, സൂര്യകുമാർ യാദവ് (31 പന്തിൽ 1 ഫോറും 7 സിക്സും അടക്കം 65), വെങ്കിടേഷ് അയ്യർ (19 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 35 നോട്ടൗട്ട്), ഇഷൻ കിഷൻ (31 പന്തിൽ 5 ഫോർ അടക്കം 34), ശ്രേയസ് അയ്യർ (16 പന്തിൽ 4 ഫോർ അടക്കം 25) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. രോഹിത് ശര്‍മ്മയുടെ ഫുള്‍ടൈം ക്യാപ്റ്റന്‍സിയില്‍ ടി20 പരമ്പരയും വൈറ്റ് വാഷോടെ തുടങ്ങാന്‍ സാധിച്ചു. നേരത്തെ ഏകദിന പരമ്പരയും 3-0 ത്തിനു ജയിച്ചിരുന്നു.
വിജയികള്‍ക്കുള്ള ട്രോഫി മേടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അരങ്ങേറ്റ മത്സരം കളിക്കുന്ന ആവേശ് ഖാനാണ് കൈമാറിയത്. മുന്‍ ക്യാപ്റ്റന്‍മാരുടെ മാതൃക പിന്തുടര്‍ന്നാണ് രോഹിത് ശര്‍മ്മയും ട്രോഫി കൈമാറിയത്. ഗ്രൂപ്പിന്‍റെ സൈഡില്‍ നിന്നാണ് രോഹിത് പരമ്പര വിജയം ആഘോഷിച്ചത്. അരങ്ങേറ്റ മത്സരം കളിച്ച ആവേശ് ഖാന് വിക്കറ്റ് നേടാന്‍ സാധിച്ചില്ലാ. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങുകയും ചെയ്തു.