അന്ന് സച്ചിന്‍ ! ഇന്ന് ജഡേജ ; രണ്ട് സംഭവത്തിലും ദ്രാവിഡ്.

0
2

ശ്രീലങ്കകെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സിനു ഡിക്ലെയര്‍ ചെയ്തു. 175 റണ്‍സ് നേടി പുറത്താകതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. 228 പന്തില്‍ 17 ഫോറും 3 സിക്സും അടക്കമാണ് ജഡേജ ഇത്രയും റണ്‍സ് നേടിയത്. ആദ്യ ടെസ്റ്റ് മത്സരം നയിക്കുന്ന രോഹിത് ശര്‍മ്മ, ഡിക്ലെയര്‍ വിളിക്കുമ്പോള്‍ ജഡേജയും മുഹമ്മദ് ഷാമിയുമായിരുന്നു ക്രീസില്‍.

ഡിക്ലെയര്‍ വിളിച്ചയുടനെ മടങ്ങിയ ജഡേജയെ ശ്രീലങ്കന്‍ താരങ്ങള്‍ എല്ലാം വന്ന് അഭിനന്ദിച്ചിരുന്നു. എന്നാല്‍ ജഡേജക്ക് ഇരട്ട സെഞ്ചുറി നിഷേധിച്ച രോഹിത് ശര്‍മ്മക്കെതിരെ കനത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇരട്ട സെഞ്ചുറിക്ക് 25 റണ്‍സ് അകലെ നില്‍ക്കുമ്പോഴായിരുന്നു രോഹിത് ശര്‍മ്മയുടെ ഡിക്ലെയര്‍. അഞ്ചോവര്‍ കൂടി നിന്നിരുന്നെങ്കില്‍ ജഡേജക്ക് ഇരട്ട സെഞ്ചുറി കണ്ടെത്താമായിരുന്നു എന്നാണ് ആരാധകരുടെ വാദം.

FNErArPWQAAnfUL

ഇതിനു മുന്‍പ് 194 ല്‍ നില്‍ക്കുമ്പോള്‍ സച്ചിന്  ഡബിള്‍ സെഞ്ചുറി നിഷേധിച്ച സംഭവമാണ് ആരാധകര്‍ ചൂണ്ടികാട്ടുന്നത്. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. അന്ന് ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ന് ഇന്ത്യന്‍ ടീമിന്‍റെ പരിശീലനാണ്. പാക്കിസ്ഥാനെതിരെ സ്കോര്‍ 675 ല്‍ നില്‍ക്കുമ്പോഴാണ് ദ്രാവിഡ് ഡിക്ലെയര്‍ ചെയ്യുന്നത്. മത്സരം ഇന്നിംഗ്സിനും 52 റണ്‍സിനും ഇന്ത്യ ജയിച്ചിരുന്നു.

കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ ഇന്ന് നേടിയത്. ഈ ഇന്നിംഗ്സിലെ 175 റണ്‍സാണ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

LEAVE A REPLY

Please enter your comment!
Please enter your name here