ഇഷാന്‍ കിഷന്‍ ടീമിലുണ്ടാകും. ഉറപ്പുമായി രോഹിത് ശര്‍മ്മ

ishan

ന്യൂസിലന്‍റിനെതിരെയുള്ള ഏകദിന പരമ്പരക്ക് നാളെ തുടക്കം കുറിക്കുകയാണ്. ഹൈദരബാദിലെ രാജീവ് ഗാന്ധീ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1:30 നാണ് മത്സരം ആരംഭിക്കുന്നത്. ശ്രീലങ്കക്കെതിരെ പരമ്പര തൂത്തുവാരി ആത്മവിശ്വാസത്തോടേയാണ് ഇന്ത്യ എത്തുന്നത്.

അതേ സമയം ന്യൂസിലന്‍റിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ പ്ലേയിങ്ങ് ഇലവനില്‍ മാറ്റങ്ങളുണ്ടാകും. കെല്‍ രാഹുല്‍ വ്യക്തിഗത കാരണങ്ങളാലും ശ്രേയസ്സ് അയ്യര്‍ പരിക്കേറ്റത്തിനാലും ടീമില്‍ ഉണ്ടാവില്ലാ. ഇപ്പോഴിതാ മധ്യനിരയില്‍ ഇഷാന്‍ കിഷന്‍ കളിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശര്‍മ്മ.

ishan kishan innings highlights

കെല്‍ രാഹുലിന്‍റെ അഭാവത്തില്‍ മിഡില്‍ ഓഡറിലായിരിക്കും ഇഷാന്‍ കിഷന്‍ കളിക്കുക. ” ഇഷാൻ കിഷൻ മധ്യനിരയിൽ ബാറ്റ് ചെയ്യും, ബംഗ്ലാദേശിനെതിരായ ആ പ്രകടനത്തിന് ശേഷം അവന് അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ” ക്യാപ്റ്റൻ രോഹിത് ശർമ്മ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഇഷാന്‍ കിഷന്‍ ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. 131 പന്തില്‍ 210 റണ്‍സാണ് താരം നേടിയത്. എന്നാല്‍ പിന്നീടൊരു ഏകദിനത്തിലും താരത്തെ ഉള്‍പ്പെടുത്താനത് ഏറെ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു.

Read Also -  "ഇങ്ങനെ പോയാൽ അവൻ അടുത്ത ഐപിഎല്ലിൽ അൺസോൾഡാവും"- സേവാഗ് തുറന്ന് പറയുന്നു.
Scroll to Top