പുള്‍ ഷോട്ട് രാജ ! സിക്സര്‍ രാജ ! തകര്‍പ്പന്‍ റെക്കോഡുമായി രോഹിത് ശര്‍മ്മ

rohit pull shot vs england 2

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യ. ബോളര്‍മാര്‍ക്ക് പിന്നാലെ ബാറ്റര്‍മാരും തകര്‍ത്തതോടെ പത്ത് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. 111 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി ഓപ്പണിംഗില്‍ എത്തിയത് രോഹിത് ശര്‍മ്മയും – ശിഖാര്‍ ധവാനുമാണ്.

ശിഖാര്‍ ധവാന്‍ അച്ചടക്കത്തോടെ ബോളര്‍മാരെ നേരിട്ടപ്പോള്‍, സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത് രോഹിത് ശര്‍മ്മയാണ്. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ഇന്നിംഗ്സ് പുറത്തെടുത്ത രോഹിത് ശര്‍മ്മ അര്‍ദ്ധസെഞ്ചുറി നേടി. കരിയറിലെ 45ാം ഏകദിന ഫിഫ്റ്റി നേടിയ താരം 58 പന്തില്‍ 76 റണ്‍സാണ് നേടിയത്. 6 ഫോറും 5 സിക്സും ബാറ്റില്‍ നിന്നു പിറന്നു.

മത്സരത്തില്‍ ഏകദിന ക്രിക്കറ്റില്‍ 250 സിക്സ് എന്ന നേട്ടവും രോഹിത് ശര്‍മ്മ തികച്ചു. മറ്റൊരു ഇന്ത്യന്‍ താരവും ഈ നേട്ടം നേടിയട്ടില്ലാ. 222 സിക്സ് നേടിയ ധോണിയാണ് രണ്ടാമത്. മത്സരത്തില്‍ രോഹിത് ശര്‍മ്മ നേടിയ സിക്സുകള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 25.4 ഓവറിൽ 110 റൺസിന് പുറത്താകുകയായിരുന്നു. മത്സരത്തിന്‍റെ രണ്ടാം ഓവറിൽ ജേസൺ റോയിയെയും ജോ റൂട്ടിനെയും ബുംറ പൂജ്യത്തിന് പുറത്താക്കിയതോടെ മത്സരത്തിന്‍റെ ഗതി വ്യക്തമായിരുന്നു. ആറ് വിക്കറ്റുമായി ബുംറ തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് മുഹമ്മദ് ഷാമി നേടി. ഒരു വിക്കറ്റ് പ്രസീദ്ദ് കൃഷ്ണ നേടി.

Read Also -  ചരിതം. ദക്ഷിണാഫ്രിക്കയെ വീണ്ടും തകർത്ത് അഫ്ഗാൻ. ഏകദിന പരമ്പര സ്വന്തമാക്കി

10-wicket wins for India in ODIs

  • 123/0 vs East Africa Leeds 1975
  • 97/0 vs SL Sharjah 1984
  • 116/0 vs WI Port of Spain 1997
  • 197/0 vs Zim Sharjah 1998
  • 91/0 vs Kenya Bloemfontein 2001
  • 126/0 vs Zim Harare 2016
  • 114/0 vs Eng The Oval 2022*
Scroll to Top