ക്യാച്ചിങ്ങിൽ പുതിയ റെക്കോർഡ് പേരിൽ ചേർത്ത് രോഹിത് ശർമ. നാഴികക്കല്ല് പിന്നിട്ട് മുന്നേറ്റം.

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏഷ്യാകപ്പ് സൂപ്പർ 4 മത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 ക്യാച്ചുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് രോഹിത് മത്സരത്തിൽ നേടിയിരിക്കുന്നത്. ബംഗ്ലാദേശ് ബാറ്റർ മെഹദി ഹസൻ മിറാസിനെ പുറത്താക്കാനായി സ്ലിപ്പിൽ നിന്ന് രോഹിത് ക്യാച്ച് എടുത്തിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 ക്യാച്ചുകൾ രോഹിത് സ്വന്തമാക്കിയത്. ഒരു വലിയ റെക്കോർഡ് തന്നെയാണ് ഇതോടുകൂടി രോഹിത് തന്റെ പേരിൽ ചേർത്തിരിക്കുന്നത്.

ബംഗ്ലാദേശ് ഇന്നിങ്സിലെ പതിനാലാം ഓവറിൽ ആയിരുന്നു രോഹിത് തകർപ്പൻ ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 ക്യാച്ചുകൾ സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി രോഹിത് ശർമ മാറിയിട്ടുണ്ട്. അന്താരാഷ്ട്ര കരിയറിൽ 334 ക്യാച്ചുകൾ സ്വന്തമാക്കിയ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡാണ് ലിസ്റ്റിൽ മുൻപിലുള്ളത്. ഇന്ത്യയുടെ സ്ലിപ്പിലെ എക്കാലത്തെയും വിശ്വസ്തനായിരുന്നു രാഹുൽ ദ്രാവിഡ്. 303 ക്യാച്ചുകളുമായി വിരാട് കോഹ്ലി ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഇന്ത്യയ്ക്കായി 261 ക്യാച്ചുകൾ സ്വന്തമാക്കിയിട്ടുള്ള മുഹമ്മദ് അസറുദ്ദീൻ ആണ് ലിസ്റ്റിൽ മൂന്നാമൻ. 256 ക്യാച്ചുകളുമായി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ലിസ്റ്റിൽ നാലാം സ്ഥാനത്തുണ്ട്.

മത്സരത്തിൽ ഈ തട്ടുപൊളിപ്പൻ ക്യാച്ച് സ്വന്തമാക്കാൻ സാധിച്ചെങ്കിലും ബാറ്റിംഗിൽ രോഹിത് ശർമ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ നേരിട്ട് രണ്ടാം പന്തിൽ ഒരു അനായാസ ക്യാച്ച് നൽകി രോഹിത് പൂജ്യനയി മടങ്ങുകയുണ്ടായി.2023 ഏഷ്യാകപ്പിൽ തുടർച്ചയായി മൂന്ന് അർധസെഞ്ച്വറികൾ നേടിയ രോഹിത് ശർമ വളരെ പ്രതീക്ഷയോടെ ആയിരുന്നു ബംഗ്ലാദേശിനെതിരായ മത്സരത്തിന് ഇറങ്ങിയത്. എന്നാൽ നിരാശാജനകമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കാനേ രോഹിത്തിന് സാധിച്ചുള്ളൂ. എന്നിരുന്നാലും നാളെ നടക്കുന്ന ഫൈനലിൽ രോഹിത് അതിശക്തമായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

ഇന്ത്യയുടെ ബംഗ്ലാദേശിൽ എതിരായ മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഇന്ത്യ പോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഷക്കീബ് അൽഹസന്റെ മികച്ച ബാറ്റിംഗിന്റെ ബലത്തിൽ 265 റൺസ് നേടുകയുണ്ടായി മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യക്കായി ശുഹിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി എന്നാൽ മുൻ നിരയുള്ള മറ്റു ബാറ്റർമാർ അമ്പേ പരാജയമായി മാറിയതോടെ ഇന്ത്യ മത്സരത്തിൽ അടിയറവ് പറയുകയായിരുന്നു എന്നിരുന്നാലും ശ്രീലങ്കയ്ക്കെതിരായ ഫൈനലിൽ ശക്തമായ ഒരു തിരിച്ചുവരവ് നടത്താൻ ശ്രമിക്കുകയാണ് ഇന്ത്യ ഇപ്പോൾ