തോൽവിയ്ക്ക് കാരണം രോഹിത്തിന്റെ മോശം ക്യാപ്റ്റൻസി. വിമർശനവുമായി മൈക്കിൾ വോൺ.

rohit sharma 2024

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ മോശം ക്യാപ്റ്റൻസിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. രോഹിത്തിന്റെ, മത്സരത്തിലെ ക്യാപ്റ്റൻസി ശരാശരി ആയിരുന്നുവെന്നും, ഓലി പോപ്പ് ബാറ്റ് ചെയ്ത സമയത്ത് അത് തടുക്കാൻ ഇന്ത്യൻ നായകന് സാധിച്ചില്ല എന്നുമാണ് വോൺ പറയുന്നത്.

പോപ്പ് ഇന്ത്യക്കെതിരെ സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളുമായി കളം നിറഞ്ഞിരുന്നു. ഇതാണ് മത്സരത്തിൽ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ പ്രധാന കാരണമായത്. ഈ സമയത്ത് രോഹിത്തിന്റെ പ്രകടനം വിലയിരുത്തിയാണ് മൈക്കിൾ വോൺ രംഗത്ത് എത്തിയിരിക്കുന്നത്.

ഫീൽഡ് സെറ്റിങ്ങിലടക്കം രോഹിത് ശർമ പല സമയത്തും പരാജയപ്പെടുകയായിരുന്നു എന്ന് വോൺ പറയുന്നു. മാത്രമല്ല പോപ്പ് നൂതന ഷോട്ടുകൾ കളിച്ചപ്പോൾ രോഹിത്തിന്റെ തന്ത്രങ്ങൾ പാളിയെന്നും വോൺ കൂട്ടിച്ചേർത്തു.

converted image e1706421321506

“ഞാൻ കരുതുന്നത് രോഹിത്തിന്റെ ക്യാപ്റ്റൻസി വളരെ വളരെ ശരാശരി മാത്രമായിരുന്നു എന്നാണ്. മികച്ച രീതിയിൽ മുന്നോട്ട് പോകാൻ രോഹിത്തിന് സാധിച്ചില്ല. ഫീൽഡ് സെറ്റ് ചെയ്യുന്നതിലടക്കം രോഹിതിന് ആശങ്കകൾ ഉണ്ടായിരുന്നു. ബോളിംഗ് ചെയ്ഞ്ചുകൾ കൃത്യമായി നടപ്പിലാക്കാനും രോഹിത്തിന് സാധിച്ചില്ല. മാത്രമല്ല ഒലീ പോപ്പ് സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളും കളിക്കുന്ന സമയത്ത് രോഹിത്തിന് മുൻപിൽ മറ്റു ഉത്തരങ്ങളും ഉണ്ടായിരുന്നില്ല.”- മൈക്കിൾ വോൺ പറയുന്നു.

Read Also -  ആദ്യ ട്വന്റി20യിൽ സഞ്ജുവിന് പകരം റിഷഭ് പന്ത് ടീമിൽ ? ഗംഭീറിന്റെ കണക്കുകൂട്ടലുകൾ ഇങ്ങനെ.

ഈ സമയത്ത് ഇന്ത്യ തങ്ങളുടെ തന്ത്രങ്ങൾ മാറ്റി പരീക്ഷിക്കേണ്ടതായിരുന്നു എന്നാണ് വോൺ അഭിപ്രായപ്പെടുന്നത്. രോഹിത് കൂടുതൽ ആക്രമണപരമായ രീതിയിൽ ഫീൽഡ് സെറ്റ് ചെയ്യുകയും ഇംഗ്ലീഷ് ബാറ്റർമാരെ പ്രകോപിപ്പിക്കുകയും ചെയ്യേണ്ടിയിരുന്നു എന്ന് വോൺ പറയുന്നു. “ഞാൻ കണ്ടതിൽ ഏറ്റവും മികച്ച സ്പിന്നർ ഷെയ്ൻ വോണാണ്. പല സമയത്തും അദ്ദേഹം എറൗണ്ട് ദി വിക്കറ്റിൽ വരികയും, ബാറ്റർമാരോട് ലെഗ് സൈഡിൽ സ്വീപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും, അവർക്ക് കൂടുതൽ റിസ്ക് നൽകുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്ത്യയുടെ സ്പിന്നർമാരിൽ നിന്ന് അത്തരം പ്രകോപനങ്ങൾ ഒന്നും തന്നെ മത്സരത്തിൽ കാണാൻ സാധിച്ചില്ല.”- വോൺ കൂട്ടിച്ചേർത്തു.

GE2FvlDbwAAimdU e1706354522662

“ഇംഗ്ലണ്ടിനെ സംബന്ധിച്ച് മത്സരത്തിൽ വളരെ അനായാസമായാണ് പല കാര്യങ്ങളും നടന്നത്. ഇംഗ്ലണ്ട്, മത്സരത്തിൽ കളിച്ച രീതി അവർക്ക് ഒരുപാട് ബൗണ്ടറികൾ സമ്മാനിച്ചു. മാത്രമല്ല ആ സമയത്ത് രോഹിത് ഫീൽഡ് കൂടുതൽ പടർത്താനാണ് ശ്രമിച്ചത്. ഇന്ത്യ കൂടുതൽ പ്രതിരോധാത്മക സമീപനം സ്വീകരിച്ചു.

ഇതോടെ ഇന്ത്യയുടെ ബോളർമാർ എറിഞ്ഞ ഏറ്റവും മികച്ച പന്തുകളിൽ പോലും സിംഗിളുകൾ നേടാൻ ഇംഗ്ലണ്ടിന് സാധിച്ചു.”- വോൺ പറഞ്ഞു വെക്കുന്നു. മത്സരത്തിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ അപ്രതീക്ഷിതമായ ഒരു പരാജയമായിരുന്നു ഉണ്ടായത്.

Scroll to Top