രോഹിതിനെ നായകനാക്കാനുള്ള കാരണമിതാണ്. സൗരവ് ഗാംഗുലി പറയുന്നു.

rohit and sourav

ഇന്ത്യൻ നായകൻ എന്ന നിലയ്ക്ക് കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് രോഹിത് ശർമ. വിരാട് കോഹ്ലി ഇന്ത്യയുടെ ട്വന്റി20 നായക സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു രോഹിത് ശർമയെ ഇന്ത്യ നായകനായി ഉയർത്തിക്കൊണ്ടുവന്നത്.

ശേഷം ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റനായി രോഹിത് മാറി. എന്നാൽ അന്ന് വിരാട് കോഹ്ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അടക്കമുള്ളവർ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ പിന്നീട് ഗാംഗുലിയുടെ തീരുമാനം പല ആരാധകരും ശരിവെക്കുകയാണ് ഉണ്ടായത്.

അന്ന് താൻ രോഹിത് ശർമയെ നായകനായി തിരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ താരം സൗരവ് ഗാംഗുലി.

രോഹിത് ശർമയുടെ നായകത്വ മികവാണ് അന്ന് അവനെ നായകനാക്കി മാറ്റാനുള്ള കാരണം എന്ന് ഗാംഗുലി പറയുന്നു. മാത്രമല്ല കഴിഞ്ഞ ലോകകപ്പിലടക്കം രോഹിത് ഇന്ത്യയെ നയിച്ച രീതി തനിക്ക് വലിയ സന്തോഷം നൽകുന്നതാണ് എന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ലോകകപ്പിന്റെ ഫൈനലിൽ പരാജയമറിഞ്ഞെങ്കിലും ഇന്ത്യ തന്നെയായിരുന്നു ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം എന്ന് ഗാംഗുലി പറയുന്നു.

ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം രോഹിത് ശർമ വിജയകരമായി തുടരുകയാണന്നും ഗാംഗുലി ഓർമിപ്പിക്കുകയുണ്ടായി. രോഹിത് ശർമയുടെ കഴിവുകൾ കൃത്യമായി ബോധ്യപ്പെട്ടതിന് ശേഷമാണ് താൻ അവനെ നായകനായി മാറ്റിയത് എന്നാണ് ഗാംഗുലിയുടെ വിലയിരുത്തൽ.

See also  സഞ്ജുവിന്റെ ആ തീരുമാനമാണ് ഞങ്ങളെ തോല്‍പ്പിച്ചത്. ഡുപ്ലെസിസ് പറയുന്നു.

“ലോകകപ്പിൽ രോഹിത് ശർമ ഇന്ത്യയെ നയിച്ച രീതി നിങ്ങൾ ശ്രദ്ധിക്കൂ. ഇന്ത്യയെ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിക്കാൻ രോഹിത്തിന് സാധിച്ചു. അന്ന് ഫൈനൽ മത്സരത്തിൽ പരാജയമറിഞ്ഞെങ്കിലും ഇന്ത്യ തന്നെയായിരുന്നു ആ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ അവനാണ് മികച്ച ക്യാപ്റ്റൻ. ഒരുപാട് ഐപിഎൽ ട്രോഫികളും സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്.”

“രോഹിത് ടീമിനെ നയിക്കുന്നത് ഒരിക്കലും അത്ഭുതമായി തോന്നുന്നില്ല. ഞാൻ ബിസിസിഐ പ്രസിഡന്റ് ആയിരിക്കുന്ന സമയത്താണ് അവൻ നായക സ്ഥാനത്തേക്ക് ഉയർന്നു വരുന്നത്. അതുകൊണ്ടു തന്നെ ഇത്ര മികവിൽ അവൻ ടീമിനെ നയിക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്. അവനിലുള്ള ആ കഴിവ് കണ്ടത് കൊണ്ട് തന്നെയാണ് ഞാൻ അവനെ ഇന്ത്യൻ നായകനാക്കി മാറ്റിയത്. അതുകൊണ്ട് ഇതൊന്നും എനിക്ക് ഞെട്ടലല്ല.”- ഗാംഗുലി പറഞ്ഞു.

എന്നിരുന്നാലും ഇതുവരെ ഇന്ത്യക്കായി ഐസിസി കിരീടം സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചില്ല. പക്ഷേ തനിക്ക് നായകനായി ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ രോഹിത് ഉപയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ഐസിസി ടൂർണമെന്റുകളിലൊക്കെയും നോക്കൗട്ട് മത്സരങ്ങളിൽ അപ്രതീക്ഷിതമായാണ് ഇന്ത്യ പുറത്തായത്. അതിനാൽ 2024ൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ കിരീടം ചൂടിക്കാൻ രോഹിതിന് സാധിക്കും എന്നാണ് പ്രതീക്ഷ.

Scroll to Top