കഴിഞ്ഞ എട്ട് മാസമായി ബുംറ ഇല്ലാതയാണ് കളിക്കുന്നത്. തോല്‍വിക്കുള്ള കാരണം ചൂണ്ടികാട്ടി രോഹിത് ശര്‍മ്മ

IPL 2023 സീസണിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ മുംബൈക്ക് ദയനീയ പരാജയം. മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മറികടന്നു. ഓപ്പണര്‍മാരായ വിരാട് കോഹ്ലിയുടേയും (82) ഫാഫ് ഡൂപ്ലെസിയുടേയും (73) തകര്‍പ്പന്‍ ബാറ്റിംഗാണ് ബാംഗ്ലൂരിനു 8 വിക്കറ്റ് വിജയം ഒരുക്കിയത്.

ഇപ്പോഴിതാ മത്സരം തോല്‍ക്കാനുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ”ബാറ്റിംഗിനകൂലമായ പിച്ചായിരുന്നു ഇത്. പക്ഷേ ആദ്യ ആറ് ഓവറിൽ ബാറ്റിംഗിൽ മികച്ച തുടക്കമായിരുന്നില്ല. പക്ഷേ, തിലകന്റെയും മറ്റ് ചില ബാറ്റർമാരുടെയും മികച്ച ശ്രമമായിരുന്നു നല്ല നിലയില്‍ എത്തിച്ചത്. ഞങ്ങളുടെ കഴിവിന്‍റെ പകുതിയെങ്കിലും ബാറ്റിംഗ് പ്രകടനം പുറത്തെടുത്തില്ലാ. 30-40 റണ്‍സ് കുറവായിരുന്നു. ബോളിംഗിലും നന്നായി നിർവഹിച്ചില്ല. ‘ മത്സരത്തിനു ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.

31b1e0d8 05c1 4c35 9b39 74db318050f2

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ നല്ല നിലയില്‍ എത്തിച്ചത് തിലക് വര്‍മ്മയുടെ ബാറ്റിംഗായിരുന്നു. 46 പന്തില്‍ 9 ഫോറും 4 സിക്സുമായി 84 റണ്‍സാണ് താരം നേടിയത്. യുവ താരത്തെ പ്രശംസിക്കാനും രോഹിത് ശര്‍മ്മ മറന്നില്ലാ.

ബുംറയുടെ അഭാവത്തെപ്പറിയും രോഹിത് ശര്‍മ്മയോട് ചോദിക്കുകയുണ്ടായി. ”കഴിഞ്ഞ ആറ് മുതൽ എട്ട് മാസം വരെ ഞാൻ ജസ്പ്രീത് ബുംറ ഇല്ലാതെ കളിക്കുന്നത് പതിവാണ്. തീർച്ചയായും ആരെങ്കിലും മുന്നോട്ട് വരേണ്ടതുണ്ട്. പരിക്കുകൾ നമ്മുടെ നിയന്ത്രണത്തിലല്ല, അതിനെക്കുറിച്ച് കൂടുതലൊന്നും ചെയ്യാൻ കഴിയില്ല. ടീമിലെ മറ്റ് താരങ്ങള്‍ തികച്ചും കഴിവുള്ളവരാണ്. അതിനുള്ള പിന്തുണ നമ്മൾ അവർക്ക് നൽകണം. സീസണിലെ ആദ്യ മത്സരം മാത്രമാണ് ഇത്. ” രോഹിത് ശര്‍മ്മ പറഞ്ഞു നിര്‍ത്തി.