ഐപിഎല്ലിൽ ഡൽഹി ക്യാപ്റ്റൻസിന്റെ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിന്റെ ശക്തമായ തിരിച്ചു വരവിനു കാരണം ഇന്ത്യൻ നായകൻ രോഹിത് ശർമയാണെന്ന് കുൽദീപ് യാദവിന്റെ ബാലകാല്യ പലിശീലകൻ കപിൽ ദേവ് പാണ്ഡെ. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ വിരാട് കോഹിലിയായിരുന്ന സമയത്ത് ബാറ്റിംഗ് കഴിവുകൾ കണക്കിലെടുത്ത് അക്സർ പട്ടേലിനെയാണ് കൂടുതലായി പരിഗണിച്ചതെന്ന് കപിൽ ദേവ് പാണ്ഡെ ടൈംസ് ഓഫ് ഇന്ത്യയോട് വെക്തമാക്കി.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി കാര്യമായ അവസരങ്ങൾ ലഭിക്കാതെയിരിക്കുകയായിരുന്നു കുൽദീപ് യാദവ്. ഐപിഎല്ലിൽ കൊൽക്കത്ത ടീമും പരിഗണിച്ചിരുന്നില്ല. കുൽദീപ് വിളിക്കുമ്പോൾ പ്രതീക്ഷ കൈവിടരുതെന്ന് പറയുമായിരുന്നു.
കഠിനധ്വാനം ചെയ്താൽ തിരിച്ചു വരാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കോടി രൂപയ്ക്ക് ഡൽഹി ക്യാപ്റ്റൽസ് അവനെ ടീമിലെടുത്തുമ്പോൾ ഞാൻ അവനോട് പറയുമായിരുന്നു പണം നോക്കണ്ട. ലഭിച്ച അവസരങ്ങളിൽ നിന്റെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ. അവനു അവസരം നൽകിയ ഡെൽഹി ടീമിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ മാറിയത് കുൽദീപിനു ഏറെ ആശ്വാസകരമായി. ഏകദേശം ഏഴ് മാസത്തിനു ശേഷം കുൽദീപ് യാദവ് ഇന്ത്യൻ ടീമിൽ ഇടം നേടി. ഏകദിനത്തിൽ രണ്ട് ഹാട്രിക്കും ട്വന്റി20യിൽ ഒരുപാട് റെക്കോർഡ് വാരിയ മികച്ച ബൗളറും കൂടിയാണ് ഇന്ന് കുൽദീപ്. രോഹിത് ഇല്ലായിരുന്നെങ്കിൽ കുൽദീപ് ഇന്ന് ഇന്ത്യൻ ടീമിൽ ഉണ്ടാവില്ല. ഓരോ ക്യാപ്റ്റന്മാർക്കും ഓരോ ശൈലിയാണ്. കോഹ്ലി ഉണ്ടായിരുന്നപ്പോൾ പരിചയസമ്പത്തിനായിരുന്നു അദ്ദേഹം മുൻതൂക്കം നൽകിയത്.