ബൗളിങ്ങിനിടയിൽ പരിക്കേറ്റ് രോഹിത് ശർമ്മ : ഇനിയുള്ള മത്സരങ്ങൾ കളിക്കുമോ – ആശങ്കയോടെ മുംബൈ ആരാധകർ

സീസണിലെ ആദ്യ മത്സരം തോറ്റ മുംബൈ ഇന്ത്യൻസ് ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് എതിരായ മത്സരത്തിലെ 10 റൺസ് വിജയത്തോടെ  ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് .
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 152 എല്ലവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രാഹുല്‍ ചാഹറിന്റെ പ്രകടനമാണ് മുംബൈ ജയം സമ്മാനിച്ചത്. പിന്നാലെ ഡെത്ത് ഓവറുകളില്‍ ജസ്പ്രീത് ബുമ്ര, ട്രന്റ് ബോള്‍ട്ട് എന്നിവരുടെ പ്രകടനം കൂടിയായപ്പോള്‍ മുംബൈ ഐപിഎല്‍ 14-ാം സീസണിലെ ആദ്യജയം സ്വന്തമാക്കി. 

മുംബൈ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത  ടീമിന് വളരെ മികച്ച ഓപ്പണിങ് തുടക്കമാണ് ലഭിച്ചത് .
നിതീഷ് റാണ (57)- ശുഭ്മാന്‍ ഗില്‍ (33) സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നൽകിയത് .എന്നാൽ ശേഷം വന്ന ആർക്കും തന്നെ സ്കോറിങ്  റേറ്റ് ഉയർത്തുവാൻ സാധിച്ചില്ല.ഓപ്പണർമാർ പുറത്തായ ശേഷം രാഹുല്‍ ത്രിപാഠി (5), ഇയാൻ മോര്‍ഗന്‍ (7) ,ഷാക്കിബ് അല്‍ ഹസന്‍ (9), ആന്ദ്രേ റസ്സല്‍ (9), പാറ്റ് കമ്മിന്‍സ് (0) എന്നിവർക്കാർക്കും ടീമിനെ
രക്ഷിക്കാനായില്ല .

അതേസമയം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് കരുത്തായത്  36 പന്തില്‍ 56 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് .കൂടാതെ  ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിനായി  43 റണ്‍സെടുത്തു. പിന്നീടെത്തിയ ഇഷാന്‍ കിഷന്‍ (1), ഹര്‍ദിക് പാണ്ഡ്യ (15), കീറണ്‍ പൊള്ളാര്‍ഡ് (5), മാര്‍ക്കോ ജന്‍സന്‍ (0), ക്രുനാല്‍ പാണ്ഡ്യ (15) എന്നിവര്‍ നിരാശപ്പെടുത്തി.  5 വിക്കറ്റ് വീഴ്ത്തിയ റസ്സൽ കൊൽക്കത്ത  ബൗളിംഗ് നിരയിൽ തിളങ്ങി .

Read More  ബാക്കി മത്സരങ്ങൾ കളിച്ചാലും ഇല്ലേലും ഓസ്‌ട്രേലിയൻ താരങ്ങൾക്ക് മുഴുവൻ പ്രതിഫലം : ബിസിസിഐക്ക് പണി കിട്ടിയ കാരണം ഇതാണ്

എന്നാൽ മുംബൈ ബൗളിങ്ങിനിടയിൽ ഏറെ ദൗർഭാഗ്യകരമായ ഒരു സംഭവം നടന്നു  .അപൂർവ്വമായി മാത്രം ബൗളിങ് ചെയ്യാറുള്ള നായകൻ  രോഹിത് ശർമ്മ  കൊൽക്കത്തയ്ക്കെതിരായ ഇന്നലത്തെ  മത്സരത്തിൽ  തന്റെ ഓഫ്‌ സ്പിൻ ബൗളിങ്ങുമായി  എത്തിയിരുന്നു. ബൗളിങ് ചെയ്യുന്നതിനിടെ  താരത്തിന്റെ കാൽ സ്ലിപ്പായത് പരിക്കിന് ഇടയാക്കിയിരുന്നു. ആരാധകർക്കും മാനേജ്മെന്റിനും ഒരുവേള സംഭവം വളരെയേറെ ആശങ്ക സൃഷ്ഠിച്ചെങ്കിലും താരം പരിക്കിനെ വകവെക്കാതെ ബൗളിംഗ് തുടർന്നു .

rohit injury

കൊൽക്കത്ത ഇന്നിങ്സിലെ പതിനാലാം ഓവറിലെ  ആദ്യ പന്തിലായിരുന്നു ബൗളിങ് ആക്ഷനിടെ അവസാന നിമിഷത്തിൽ  താരത്തിന്റെ കാൽ സ്ലിപ്പായത്.  രോഹിത് ഗ്രൗണ്ടിൽ  വേദന കൊണ്ട് പുളയുകയായിരുന്നു. ഉടനെ മെഡിക്കൽ  സംഘം ഗ്രൗണ്ടിലെത്തി ഷൂ അഴിച്ച് പരിശോധന നടത്തി. ഗൗരവമായ പരിക്കില്ലാത്തതിനാൽ  താരം ബൗളിങ് പുനരാരംഭിച്ചു.വിദഗ്ധ പരിശോധനക്ക് താരത്തെ വിധേയനാക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ .