വീരാട് കോഹ്ലിയുടെ നായക സ്ഥാനം തെറിച്ചു. ഇനി രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കും

സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനോടൊപ്പം ക്യാപ്റ്റന്‍സിയിലും ബിസിസിഐ മാറ്റം നടത്തി. ഇനി മുതല്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ വീരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മ ടീമിനെ നയിക്കും. അതേ സമയം ടെസ്റ്റ് ക്രിക്കറ്റില്‍ വീരാട് കോഹ്ലിക്ക് തന്നെയാണ് ക്യാപ്റ്റന്‍സി സ്ഥാനം. അതേ സമയം മോശം ഫോമിലുള്ള രഹാനയുടെ വൈസ് ക്യാപ്റ്റന്‍സി സ്ഥാനവും രോഹിത് ശര്‍മ്മയെ ഏല്‍പ്പിച്ചു.

വരുന്ന ടി20 ലോകകപ്പും, ഏകദിന ലോകകപ്പും മുന്നില്‍ കണ്ടാണ് ബിസിസിഐയുടെ നിര്‍ണായക നീക്കം. വീരാട് കോഹ്ലി വിശ്രമിച്ച ന്യൂസിലന്‍റ് ടി20 പരമ്പരയില്‍ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിച്ചത്. കീവിസിനെ എല്ലാ മത്സരത്തിലും ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയിരുന്നു.

നേരത്തെ ഐസിസി ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട് കോഹ്ലി ഏകദിനത്തിലും ടെസ്റ്റിലും താൻ ക്യാപ്റ്റനായി തുടരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായി ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും ബിസിസിഐ കോഹ്ലിയെ ഒഴിവാക്കിയിരിക്കുകയാണ്

അതേ സമയം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായ സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ശക്തമായ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍, ആക്ഷര്‍ പട്ടേല്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ക്ക് പരിക്കും വിശ്രമവും ആവശ്യമുള്ളതിനാല്‍ ടീമിലേക്ക് പരിഗണിച്ചില്ലാ. ഡിസംമ്പര്‍ 26 നാണ് 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

India’s Test squad: Virat Kohli (Captain), Rohit Sharma (vice-captain), KL Rahul, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishabh Pant (wk), Wriddhiman Saha (wk), R Ashwin, Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah, Shardul Thakur, Md. Siraj.

Previous articleവിജയ് ഹസാരെ ട്രോഫിയില്‍ വിജയ തുടക്കം. അര്‍ദ്ധസെഞ്ചുറിയുമായി സച്ചിന്‍ ബേബി.
Next articleഅന്ന് ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കി. ഇന്ന് ലോകകപ്പില്‍ ഇന്ത്യന്‍ നായകനായി എത്തുന്നു.