ബഗ്ഗിയില്‍ ട്രോഫി മേടിക്കാന്‍ എത്തി. സ്റ്റേഡിയത്തില്‍ വലം വച്ച് ഇന്ത്യന്‍ താരങ്ങള്‍. ശ്രദ്ധേയമായി വിജയാഘോഷം

ഫ്ലോറിഡയിൽ ഞായറാഴ്ച നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന ടി20യിൽ 88 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. 189 വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 100 റണ്‍സില്‍ പുറത്തായി. പതിവ് ക്യാപ്റ്റനില്ലാത്തതിനാല്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ കീഴിലാണ് ഇന്ത്യ കളിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ശ്രേയസ്സ് അയ്യർ 40 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 64 റൺസും ദീപക് ഹൂഡ 25 പന്തിൽ 38 റൺസും നേടിയാണ് 188-7 എന്ന സ്‌കോറിലെത്തിയത്.  ബൗളിംഗ് നിരയിൽ യുവ താരം രവി ബിഷ്‌ണോയി 2.4 ഓവറിൽ 16 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. അക്‌സർ പട്ടേൽ 3-15, കുൽദീപ് യാദവ് – 3-12, എന്നിവര്‍ അഴിഞ്ഞാടിയതോടെ വിജയം ഇന്ത്യക്കൊപ്പമായി.

FB IMG 1659934126902

“ഞങ്ങൾ കളിക്കുന്നത് മിയാമിയിലല്ല, മറിച്ച് ഏതോ ഇന്ത്യൻ നഗരത്തിലാണെന്ന് ഞങ്ങൾക്ക് തോന്നുന്നു,” കളിക്ക് മുന്നോടിയായുള്ള അന്തരീക്ഷത്തെ പ്രശംസിച്ചുകൊണ്ട് സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ പാണ്ഡ്യ പറഞ്ഞു. “വിദേശത്ത് വന്ന് ഈ പിന്തുണ നേടുന്നത് അതിശയകരമാണ്.”

മത്സരത്തിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്‍റെ ആഘോഷം വളരെ ശ്രദ്ധ നേടി.രോഹിത് ശർമ്മയും ഡികെയും അശ്വിനും മെഡൽ ദാന ചടങ്ങില്‍ ബഗ്ഗിയിലാണ് എത്തിയത്. അതിനു ശേഷം വേദിക്ക് ചുറ്റും ആരാധകര്‍ക്കായി ബഗ്ഗിയില്‍ ഇന്ത്യന്‍ താരങ്ങള്‍ യാത്ര നടത്തി.

Previous articleകോഹ്ലിക്കും ഹസൻ അലിക്കും ഇതാണ് പ്രശ്നം : ചൂണ്ടികാട്ടി മുൻ പാക് നായകൻ
Next articleആ കാലം വിദൂരമല്ലാ. വന്‍ ശക്തിയായി ഇന്ത്യ മാറും. ശുഭാപ്തി വിശ്വാസവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍