ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായ ആറാം തോല്‍വി. ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ തോല്‍വി നേരിട്ടത്തോടെ മുംബൈ ഇന്ത്യന്‍സിനു സീസണില്‍ ഇതുവരെ പോയിന്‍റൊന്നും ലഭിച്ചട്ടില്ലാ. ലക്നൗ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിനു 181 റണ്‍സ് മാത്രമാണ് നേടാനായത്. 18 റണ്‍സിന്‍റെ തോല്‍വിയാണ് രാഹുലും സംഘവും നേരിട്ടത്.
തോല്‍വി നേരിട്ടത്തില്‍ പ്രത്യേകിച്ചു കാരണമില്ലാ എന്നാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ പ്രതികരിച്ചത്. വലിയൊരു ചേസിങ്ങ് നടത്തുമ്പോള്‍ വലിയ കൂട്ടുകെട്ടുകള്‍ വേണമെന്നും എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നും അതുണ്ടായില്ലാ എന്ന് രോഹിത് പറഞ്ഞു. ബോളിംഗില്‍ അവസാന നിമിഷമാണ് ബൂംറയെ ഉപയോഗിക്കാറ്. അദ്ദേഹം നല്ല രീതിയില്‍ പന്തെറിഞ്ഞു. മറ്റുള്ളവര്‍ കൂടി കുറച്ചുക്കൂടി നന്നായി പ്രകടനം നടത്തേണ്ടതുണ്ട്.
” ഓരോ മത്സരവും ഓരോ അവസരമാണ്. സാഹചര്യത്തിനനുസരിച്ചാണ് പ്ലേയിങ്ങ് ഇലവന്‍ തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ ഇതുവരെ 6 മത്സരങ്ങള്‍ തോറ്റു. ഞങ്ങളുടെ ശരിയായ കോംമ്പിനേഷന്‍ ഏതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. ” രോഹിത് പറഞ്ഞു. മത്സരത്തില്‍ സെഞ്ചുറി നേടിയ കെല്‍ രാഹുലിനെ പ്രശംസിക്കാനും രോഹിത് ശര്‍മ്മ മറന്നില്ലാ. അതുപോലുള്ള പ്രകടനങ്ങള്‍ക്ക് തങ്ങള്‍ക്ക് മിസ്സ് ചെയ്തത് എന്ന് ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.
” എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നതുപോലെ ടീമിനെ എത്തിക്കാത്തതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. ഇത് ലോക അവസാനമല്ലാ. ഞങ്ങള്‍ പണ്ട് തിരിച്ചു വന്നിട്ടുണ്ട്. ഞങ്ങള്‍ ശ്രമിക്കുകയും തിരിച്ചു വരികയും ചെയ്യും ” രോഹിത് ശര്‍മ്മ പ്രത്യാശ പ്രകടിപ്പിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.