അവന് മികച്ച ഭാവിയുണ്ട്. ലോകകപ്പ് പ്ലാനുകളിൽ തീർച്ചയായും അവനുണ്ട്; യുവതാരത്തെ പുകഴ്ത്തി ഇന്ത്യൻ നായകൻ.

images 2022 07 07T115711.945

ഈ വർഷം ഒക്ടോബറിൽ ആണ് ഓസ്ട്രേലിയയിൽ വെച്ച് 20-20 ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യ ഇത്തവണ കിരീടം നേടുക എന്ന ലക്ഷ്യത്തോടെ മാത്രമായിരിക്കും കളത്തിൽ ഇറങ്ങുക. അതുകൊണ്ടുതന്നെ ലോകകപ്പിനുള്ള മികച്ച ടീമിനെ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ ഇന്ത്യ തുടങ്ങി കഴിഞ്ഞു.


എന്നാൽ ലോകകപ്പ് ടീമിൽ ആർക്കൊക്കെ സ്ഥാനം ലഭിക്കും എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. താര സമ്പന്നമായ ഇന്ത്യൻ ടീമിൽ ആരൊക്കെ ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ ഉണ്ടാകും എന്നത് ഇപ്പോഴും പ്രവച്ചിക്കാൻ സാധിക്കാത്ത ഒന്നാണ്. ഐപിഎല്ലിലൂടെ ലോകകപ്പ് ടീമിൽ സ്ഥാനം ലഭിക്കുവാൻ വേണ്ടി ഇന്ത്യൻ സെലക്ടർമാരെ പല യുവതാരങ്ങളും മികച്ച പ്രകടനം പുറത്തെടുത്ത് ഇമ്പ്രസ് ചെയ്തിട്ടുണ്ട്. അതിൽ മുൻ പന്തിയിലുള്ള ഒരാളാണ് ഉമ്രാൻ മാലിക്.

images 2022 07 07T115628.538

വേഗത കൊണ്ട് എല്ലാ ക്രിക്കറ്റ് ആരാധകരെയും താരം ഞെട്ടിച്ചു. തുടർച്ചയായി വേഗത നിലനിർത്തി പന്തെറിയുന്നതാണ് താരത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ താരത്തെ പുകഴ്ത്തിയും പിന്തുണച്ചും രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ പ്ലാനുകളിൽ യുവതാരത്തിന് സ്ഥാനമുണ്ടെന്നാണ് ഇന്ത്യ നായകൻ പറഞ്ഞത്.

See also  ബുമ്ര തിരികെയെത്തി. ദേവദത്ത് പടിക്കലിന് സുവർണാവസരം. ഇന്ത്യയുടെ ടെസ്റ്റ്‌ സ്‌ക്വാഡിലെ മാറ്റങ്ങൾ.
images 2022 07 07T115657.323


“ലോകകപ്പിനുള്ള ഞങ്ങളുടെ പദ്ധതികളിലൊരാളാണ് അദ്ദേഹം. ഒരു ബൗളര്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ടീം എന്താണ് ആവശ്യപ്പെടുന്നതെന്ന് ഞങ്ങള്‍ അവനെ മനസ്സിലാക്കി കൊടുക്കുകയാണ്. ഞങ്ങള്‍ കുറച്ച് ആളുകളെ പരീക്ഷിക്കുന്ന സമയമാണിത് അവരില്‍ ഒരാളാണ് ഉമ്രാന്‍.ഉമ്രാന് തീര്‍ച്ചയായും വളരെ ആവേശമുള്ള ഭാവിയുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹത്തിന്റെ ബൗളിംഗ് നമ്മള്‍ കണ്ടു. ഉമ്രാന് വേഗത്തില്‍ പന്തെറിയാന്‍ കഴിയും, അത് അവന്റെ റോള്‍ തീരുമാനിക്കുന്നതാണ്. അവന്‍ ന്യൂ ബോളില്‍ മികച്ചതാണോ അതോ കളിയുടെ പിന്നീടുള്ള ഘട്ടങ്ങളില്‍ അവനെ ബൗള്‍ ചെയ്യിക്കുന്നതാണോ ബുദ്ധി? അതൊക്കെ മനസിലാക്കേണ്ടതുണ്ട്. ദേശീയ ടീമില്‍ കളിക്കുമ്പോള്‍ ഒരു ഫ്രാഞ്ചൈസ് ടീമില്‍ കളിക്കുന്ന റോളില്‍ നിന്ന് വ്യത്യസ്തമാണ്.”- രോഹിത് ശർമ പറഞ്ഞു.

Scroll to Top