❛രോഹിത് റിവ്യൂ സിസ്റ്റം❜. ഒരു ഓവറില്‍ അംപയറുടെ തീരുമാനം മാറ്റിയത് രണ്ട് തവണ

ഇന്ത്യക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 209 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസിനു മുന്‍പില്‍ ഉണ്ടായിരുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും (22) കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.

ഒരു ഘട്ടത്തില്‍ 122 ന് 2 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാല്‍ 12ാം ഓവര്‍ എറിഞ്ഞ ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. രണ്ട് വിക്കറ്റും ഡി.ആര്‍.എസി ലൂടെ നേടിയതാണെന്ന പ്രത്യേകതയും ഉണ്ട്.

സിക്സും ഫോറുമടിച്ചാണ് സ്റ്റീവന്‍ സ്മിത്ത് ഉമേഷ് യാദവിനെ വരവേറ്റത്. മൂന്നാം പന്തില്‍ തേര്‍ഡ് മാനില്‍ അടിക്കാനുള്ള ശ്രമത്തിനിടെ ബാറ്റില്‍ തട്ടി ദിനേശ് കാര്‍ത്തിക്ക് ക്യാച്ച് നേടി. എന്നാല്‍ അംപയര്‍ ഔട്ട് വിളിക്കാത്തതിനെ തുടര്‍ന്ന് രോഹിത് ഉടന്‍ തന്നെ റിവ്യൂ വിളിച്ചു. റിപ്ലേയില്‍ സ്പൈക്ക് കണ്ടെത്തിയതോടെ ഇന്ത്യക്ക് വിക്കറ്റ് ലഭിച്ചു.

അവസാന പന്തില്‍ ഉമേഷ് യാദവിന്‍റെ ഷോട്ട് ബോള്‍ മാക്സ്വെല്ലിന്‍റെ ബാറ്റില്‍ ഉരസിയെങ്കിലും അംപയര്‍ വീണ്ടും ഔട്ട് വിധിച്ചില്ലാ. വീണ്ടും രോഹിത് ശര്‍മ്മയുടെ റിവ്യൂവിലൂടെ ഇന്ത്യക്ക് നാലാം വിക്കറ്റ് ലഭിച്ചു. ഇതോടെ ഓസ്ട്രേലിയ 123 ന് 4 എന്ന നിലയിലായി.

Previous articleഹാട്രിക്ക് സിക്സ് ഫിനിഷിങ്ങുമായി ഹര്‍ദ്ദിക്ക് പാണ്ട്യ. ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
Next articleകൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് ഓസ്ട്രേലിയ ! ഡെത്ത് ബോളിംഗില്‍ ഇന്ത്യയുടെ അന്തകനായി മാത്യൂ വേഡ്.