വിജയിച്ചട്ടും തൃപ്തിയില്ലാതെ രോഹിത് ശര്‍മ്മ. ഇക്കാര്യം പഠിക്കണം.

Kohli and ishan kishan scaled

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 6 വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ മറികടന്നു. രവി ബിഷ്ണോയുടെ മികവില്‍ വിന്‍ഡീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയ ഇന്ത്യ ചേസിങ്ങിലും മികവ് പുലര്‍ത്തി. മികച്ച ഓപ്പണിംഗുമായി രോഹിത് ശര്‍മ്മയും ഫിനിഷിങ്ങുമായി സൂര്യകുമാര്‍ യാദവും – വെങ്കടേഷ് അയ്യറും തിളങ്ങി. മത്സരത്തില്‍ വിജയിച്ചെങ്കിലും പൂര്‍ണ്ണമായ തൃപ്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കില്ലാ. മത്സര ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ അത് വ്യക്തമാക്കുകയും ചെയ്തു.

” മത്സരം കുറച്ചുകൂടി നേരത്തെ ഫിനിഷ് ചെയ്യാമായിരുന്നു. ക്ലിനിക്കല്‍ ഫിനിഷാണ് അഗ്രഹിച്ചത്. മത്സര വിജയത്തില്‍ സന്തോഷമുണ്ട്. ഇതില്‍ നിന്നും ഒട്ടേറെ ആത്മവിശ്വാസം ലഭിക്കും. വിന്‍ഡീസിനെ ചെറിയ സ്കോറില്‍ ഒതുക്കാന്‍ ബോളര്‍മാര്‍ നന്നായി ശ്രമിച്ചു. പക്ഷേ ബാറ്റിംഗില്‍ ഞങ്ങള്‍ മികച്ചതായിരുന്നില്ലാ. ഇതില്‍ നിന്നും ഒട്ടേറെ പഠിക്കാനുണ്ട് ” മത്സര ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു. മത്സരത്തില്‍ വീരാട് കോഹ്ലി (17) റിഷഭ് പന്ത് (8) എന്നിവര്‍ ചെറിയ സ്കോറില്‍ പുറത്തായി. ഇഷാന്‍ കിഷനാകട്ടെ (42 പന്തില്‍ 35) റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു.

Read Also -  അവൻ ധോണിയേയും കോഹ്ലിയെയും പോലെ, ഇന്ത്യൻ യുവതാരത്തെ പറ്റി ആകാശ് ചോപ്ര.
Ravi Bishnoi debut

മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അരങ്ങേറ്റ മത്സരം കളിച്ച രവി ബിഷ്ണോയാണ്. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ രവി ബിഷ്ണോയിയെ പുകഴ്ത്താനും ഇന്ത്യന്‍ ക്യാപ്റ്റന്‍ മറന്നില്ലാ. ” ബിഷ്ണോയി വളരെ കഴിവുള്ള താരമാണ്. അതിനാലാണ് അവനെ ഉടന്‍ തന്നെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. അവനില്‍ ഒരുപാട് സ്കില്ലും വേരിയേഷനുകളും ഉണ്ട്. എവിടെ വേണമെങ്കിലും ബോളെറിയാം എന്നതിനാല്‍ ബൗളിംഗ് റൊട്ടേഷന്‍ എളുപ്പമാക്കും. ” രവി ബിഷ്ണോയിക്ക് മികച്ച ഭാവിയുണ്ടെന്നും രോഹിത് ശര്‍മ്മ കൂട്ടിചേര്‍ത്തു.

നാലോവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ബിഷ്ണോയി നേടിയത്. വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നില്‍ എത്തി. രണാം മത്സരം വെള്ളിയാഴ്ച്ച നടക്കും.

Scroll to Top