ഇന്ത്യയുടെ നായകൻ രോഹിത് ശർമയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വാചാലനായി രാജസ്ഥാൻ താരം ധ്രുവ് ജൂറൽ. ഇന്ത്യൻ ടീമിലെ യുവതാരങ്ങളെ രോഹിത് ശർമ തന്റെ സ്വന്തം അനുജന്മാരെ പോലെയാണ് കാണുന്നത് എന്നാണ് ദ്രൂവ് ജൂറൽ പറയുന്നത്. എന്നിരുന്നാലും മൈതാനത്ത് വളരെ സ്ട്രിക്റ്റായി രോഹിത് പെരുമാറാറുണ്ടെന്നും ജൂറൽ പറയുന്നു.
എല്ലായിപ്പോഴും തന്റെ സഹതാരങ്ങളോടൊപ്പം വളരെ നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കാൻ രോഹിത് ശർമയ്ക്ക് സാധിക്കുന്നുണ്ട് എന്നും രാജസ്ഥാന്റെ യുവതാരം പറയുകയുണ്ടായി. കളിക്കളത്തിന് പുറത്തുള്ള രോഹിത്തിന്റെ സമീപനത്തിൽ എല്ലാ താരങ്ങളും തൃപ്തരാണ് എന്നും ജൂറൽ പറഞ്ഞു.
“മൈതാനത്തിന് പുറത്ത് രോഹിത് ഭായി ഞങ്ങളെ അനിയന്മാരെ പോലെയാണ് കൊണ്ടുനടക്കാറുള്ളത്. എന്നാൽ മൈതാനത്ത് അദ്ദേഹം വളരെ കർക്കശക്കാരനായ നായകനാണ്. കഴിഞ്ഞ ദിവസങ്ങളിൽ വൈറലായി മാറിയ വീഡിയോകൾ മാത്രം മതി അദ്ദേഹം എത്രമാത്രം സ്‌ട്രിക്റ്റാണ് മൈതാനത്ത് എന്നറിയാൻ. വളരെ നന്നായി യുവ താരങ്ങളെ കൈകാര്യം ചെയ്യാനും രോഹിത് ഭായ്ക്ക് സാധിക്കാറുണ്ട്. അദ്ദേഹത്തിനൊപ്പം മൈതാനത്ത് കളിക്കുക എന്നത് വളരെ രസകരമായ ഒരു കാര്യമാണ്. ഒരുപാട് കാര്യങ്ങൾ രോഹിത് ഭായിൽ നിന്നും പഠിക്കാനും ഞങ്ങൾക്കുണ്ട്.”- ജൂറൽ പറഞ്ഞു.
ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ജൂറൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇതുവരെ ക്രിക്കറ്റിന്റെ മറ്റു രണ്ടു ഫോർമാറ്റുകളിലും അരങ്ങേറ്റം കുറിക്കാൻ ജുറലിന് സാധിച്ചിട്ടില്ല. പക്ഷേ തന്റെ ആദ്യ ടെസ്റ്റ് പരമ്പരയിൽ തന്നെ മികവു പുലർത്താനും ഇമ്പാക്ട് ഉണ്ടാക്കിയെടുത്താലും ജൂറലിന് കഴിഞ്ഞിരുന്നു. ഇന്ത്യൻ ടീമിൽ എത്തുക എന്ന തന്റെ ഏറ്റവും വലിയ ലക്ഷ്യത്തെപ്പറ്റി ഇതിനോടകം തന്നെ ജൂറൽ സംസാരിച്ചിട്ടുണ്ട്. യാതൊരു പിഴവും കൂടാതെ മുൻപോട്ട് പോകാനാണ് താൻ ശ്രമിക്കുന്നത് എന്നാണ് ജൂറൽ പറയുന്നത്.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാന്റെ താരമാണ് ധ്രുവ ജൂറൽ. കഴിഞ്ഞ വർഷമാണ് രാജസ്ഥാനായി ജൂറൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മധ്യനിരയിൽ മികച്ച ഫിനിഷറായി കളിക്കുന്ന താരം കൂടിയാണ് ജൂറൽ.
2022 ലേലത്തിൽ 20 ലക്ഷം രൂപയ്ക്കായിരുന്നു രാജസ്ഥാൻ ജൂറലിനെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയത്. പക്ഷേ ആ സീസണിൽ കളിക്കാൻ യുവതാരത്തിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും കഴിഞ്ഞ സീസണിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ ജൂറൽ പുറത്തെടുത്തു. ഇതുവരെ 2024 ഐപിഎല്ലിൽ 4 മത്സരങ്ങളിൽ നിന്ന് 42 റൺസ് മാത്രമാണ് ജൂറലിന് നേടാൻ സാധിച്ചത്.