❛ആരാധകരെ ശാന്തരാകുവിന്‍❜. ആവശ്യവുമായി രോഹിത് ശര്‍മ്മ.

മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ ഹോം മത്സരത്തിലും മുംബൈ പരൊജയപ്പെട്ടതോടെ ഈ സീസണില്‍ ഇതുവരെ വിയിക്കാനായി മുംബൈ ഇന്ത്യന്‍സിനു സാധിച്ചട്ടില്ലാ. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 6 വിക്കറ്റിന്‍റെ വിജയമാണ് നേടിയത്.

ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് എത്തിച്ച ഹര്‍ദ്ദിക്ക് പാണ്ട്യ നായകനായി എത്തിയട്ട് ഇതുവരെ മുംബൈയുടെ വിജയം കാണാണ്‍ ആരാധകര്‍ക്ക് സാധിച്ചില്ലാ. ആദ്യ രണ്ട് മത്സരങ്ങളിലെപ്പോലെ തന്നെ ഇത്തവണെയും കൂവിയാണ് ഹര്‍ദ്ദിക്ക് പാണ്ട്യയെ മുംബൈ സ്റ്റേഡിയം വരവേറ്റത്.

മത്സരത്തിനിടെയും ഹര്‍ദ്ദിക്ക് പാണ്ട്യയെ കൂവി. ഇത് ബൗണ്ടറിയരികില്‍ നിന്ന രോഹിത് ശര്‍മ്മ ആരാധകരോട് ശാന്തരാവാനും കൂവല്‍ നിര്‍ത്താനും ആവശ്യപ്പെടുന്നത് കാണാമായിരുന്നു. ഇതാദ്യമായാണ് ഹര്‍ദ്ദിക്ക് പാണ്ട്യക്കെതിരെ ആരാധകര്‍ തിരഞ്ഞപ്പോള്‍ അത് തടയാന്‍ രോഹിത് ശര്‍മ്മ എത്തിയത്.

രോഹിത് ശര്‍മ്മയെ ഒഴിവാക്കിയാണ് ഹര്‍ദ്ദിക്ക് പാണ്ട്യ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത്. ഇതിനെ തുടര്‍ന്നാണ് ഒരു വിഭാഗം ആരാധകര്‍ ഹര്‍ദ്ദിക്കിനു നേരെ തിരിഞ്ഞത്.

Previous article” വിജയത്തിൽ നിർണായകമായത് ആ നിമിഷം”. സഞ്ജു സാംസൺ തുറന്ന് പറയുന്നു.
Next articleവിമര്‍ശിച്ചവരെകൊണ്ട് കയ്യടിപ്പിച്ച മുതല്‍. വിരാട് കോഹ്ലിയെ താഴിയിറക്കി. പരാഗിന് ഓറഞ്ച് ക്യാപ്