കോഹ്ലിയും രോഹിതും വ്യത്യസ്തതരം കളിക്കാർ. രോഹിത് ഫിറ്റ്നസിൽ ശ്രദ്ധിക്കണമെന്ന് വെങ്‌സാർക്കർ.

virat and rohit in match

നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയും സൂപർ താരം വിരാട് കോഹ്ലിയും പൂർണമായും വ്യത്യസ്തരായ താരങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് 1983 ലോകകപ്പിലെ ഇന്ത്യയുടെ വിജയ ടീമിലെ അംഗമായ ദിലീപ് വെങ്‌സാർക്കർ. ഇരു ബാറ്റർമാരും ഈ ലോകകപ്പിൽ അങ്ങേയറ്റം മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത് എന്നും, എന്നാൽ ഇരുവരും തങ്ങളുടെ സമീപനത്തിൽ വളരെ വ്യത്യസ്തരാണ് എന്നുമാണ് വെങ്‌സാർക്കർ പറയുന്നത്.

രോഹിത് ശർമ അല്പം പിന്നിലേക്ക് നിൽക്കുന്ന ആറ്റിട്യൂടുള്ള താരമാണെന്നും, വളരെ മികച്ച കഴിവുകൾ അദ്ദേഹത്തിനുണ്ടന്നും വെങ്‌സാർക്കർ പറയുകയുണ്ടായി. മറുവശത്ത് വിരാട് കോഹ്ലി ആക്രമണപരമായിയാണ് തന്റെ മത്സരത്തെ കാണുന്നതെന്നും വെങ്‌സാർക്കർ കൂട്ടിച്ചേർത്തു.

“രോഹിത് ശർമ എല്ലായിപ്പോഴും അല്പം പിന്നിലേക്ക് നിൽക്കുന്ന ആറ്റിറ്റ്യൂടാണ് പുറത്തുകാട്ടുന്നത്. അതേസമയം വിരാട് കോഹ്ലി എന്തിനെയും നേരിടുകയാണ്. എല്ലായിപ്പോഴും വിരാട് കോഹ്ലി ആക്രമണപരമായും പോസിറ്റീവായുമാണ് മത്സരത്തെ കാണുന്നത്. രോഹിത്തും വളരെ പ്രതിഭ നിറഞ്ഞ താരമാണ്. രോഹിത്തിന്റെ കഴിവുകളിൽ യാതൊരു ചോദ്യവുമില്ല. “

“തന്റെ കഴിവുകളെ അളക്കാനും മാനസിക പരമായി മുന്നോക്കം സഞ്ചരിക്കാനും രോഹിത് ശർമ എപ്പോഴും ശ്രമിക്കാറുണ്ട്. ഷോട്ടുകൾ കൃത്യമായി പ്രാവർത്തികമാക്കുന്നതിലും രോഹിത് ശർമ അവിശ്വസനീയ താരമാണ്.”- വെങ്‌സാർക്കർ പറയുന്നു.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

“എന്നിരുന്നാലും രോഹിത് ശർമയും വിരാട് കോഹ്ലിയും പൂർണമായും വ്യത്യസ്ത തരം കളിക്കാരാണ്. വിരാട് പൂർണ്ണമായും ഫിറ്റ്നസ്സിൽ നിൽക്കുന്ന താരമാണ്. രോഹിത് ഒരുപാട് കഴിവുകളുള്ള താരമാണ്. ഇരു താരങ്ങളും ഒരുപാട് പ്രതിഭകൾ ഉള്ളവരാണ്. രോഹിത്തിന് തന്റെ ഫിറ്റ്നസ്സിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ സാധിച്ചാൽ അടുത്ത 5 വർഷങ്ങൾ കൂടി ഇന്ത്യയ്ക്കായി കളിക്കാൻ കഴിയും.”- വെങ്‌സാർക്കർ കൂട്ടിച്ചേർക്കുകയുണ്ടായി.

നിലവിൽ തുടർച്ചയായി ലോകകപ്പുകളിൽ 500ലധികം റൺസ് സ്വന്തമാക്കിയിട്ടുള്ള ഏക താരം എന്ന റെക്കോർഡ് രോഹിത് തന്റെ പേര് ചേർത്തിട്ടുണ്ട്. ശേഷമാണ് വെങ്‌സാർക്കർ ഇതു താരങ്ങളെയും താരതമ്യം ചെയ്ത് സംസാരിച്ചത്.

നിലവിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 70 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം സെമി ഫൈനലിൽ ഒരു ആവേശ വിജയം സ്വന്തമാക്കിയാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്.

അഞ്ചുതവണ മുൻപ് ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ഞായറാഴ്ച അഹമ്മദാബാദിലാണ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുക.

Scroll to Top