രോഹന്‍ കുന്നുമലിനെ ആര്‍ക്കും വേണ്ട. രണ്ടാം ഘട്ടത്തില്‍ അവസരം ലഭിച്ചേക്കാം

ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം രോഹന്‍ കുന്നുമ്മലിനെ ആരും സ്വന്തമാക്കിയില്ലാ. ഡൊമസ്റ്റിക്ക് സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച താരത്തിനെ സ്വന്തമാക്കാനായി ആരും താത്പര്യം പ്രകടിപ്പിച്ചില്ലാ.

രാജസ്ഥാന്‍ റോയല്‍സടക്കം 3 ഫ്രാഞ്ചൈസികളില്‍ താരം ട്രയില്‍സില്‍ പങ്കെടുത്തിരുന്നു. 20 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് താരം എത്തിയത്.

346276.4

രോഹന്‍ കുന്നുമലിനെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിച്ചില്ലെങ്കിലും പിന്നീട് ലേലത്തില്‍ വരുവാനുള്ള അവസരമുണ്ട്. ഏതെങ്കിലും ടീമുകള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍, രണ്ടാം ഘട്ടത്തില്‍ ലേലത്തില്‍ അവസരം ലഭിക്കും