ഇന്ത്യൻ ക്രിക്കറ്റിൽ യുവതാരങ്ങളിൽ സഞ്ജു സാംസൺ ഏറ്റവും ശ്രദ്ധേയനായ താരമാണ്. എന്നാൽ സങ്കടകരമായ കാര്യം എന്താണെന്നാൽ തുടർച്ചയായി താരത്തിന് അവസരങ്ങൾ ലഭിക്കുന്നില്ല എന്നാണ്. കിട്ടുന്ന അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താലും അടുത്ത മത്സരത്തിൽ താരത്തിന് സ്ഥാനം ഉണ്ടാകുമോ എന്ന കാര്യത്തിന് യാതൊരുവിധ ഉറപ്പുമില്ല.
ഇപ്പോഴിതാ ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തുടരവസരങ്ങൾ അർഹിക്കുന്നുണ്ടെന്ന അഭിപ്രായവുമായി രംഗത്തെത്തിരിക്കുകയാണ് ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഇന്ത്യൻ ടീമിൽ 100% തുടർ അവസരങ്ങൾ സഞ്ജു അർഹിക്കുന്നുണ്ട് എന്നാണ് റോബിൻ ഉത്തപ്പ പറഞ്ഞത്…”സഞ്ജു ഇന്ത്യൻ ടീമിനൊപ്പം 100% തുടർ അവസരങ്ങൾ അർഹിക്കുന്നു.
വലിയ പ്രതിഭയുള്ള താരമാണ് അവൻ. തുടരവസരങ്ങൾ ഇതുവരെ അവന് ലഭിച്ചിട്ടില്ല. മൂന്നാം നമ്പറിലാണ് സഞ്ജുവിനെ കളിപ്പിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ തുടർച്ചയായ അഞ്ച് അവസരം എങ്കിലും നൽകണം. അഞ്ചാം നമ്പറിലാണ് കളിപ്പിക്കാൻ ആഗ്രഹം എങ്കിലും അപ്പോഴും അവസരങ്ങൾ നൽകണം. പ്രകടനം വിലയിരുത്തുന്നത് ഒരു പരമ്പരയിലെ മുഴുവൻ മത്സരങ്ങളും കളിപ്പിച്ച ശേഷം ആയിരിക്കണം.
അവൻ ഈ റോളിന് യോഗ്യനല്ലെന്ന് അത് ചെയ്യാതെ പറയാനാകില്ല. തെറ്റായ സന്ദേശമാണ് അത് നൽകുന്നത്. ദുഷ്കരമായ കാര്യമാണ് ഇന്ത്യൻ ടീമിൽ ഇടം നേടുക എന്നത്. എന്നാൽ ഇന്ത്യൻ ടീമിനൊപ്പം സഞ്ജു അവസരങ്ങൾ അർഹിക്കുന്നു.”-മുൻ ഇന്ത്യൻ താരമായ റോബിൻ ഉത്തപ്പ പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.