വീണ്ടും ബാറ്റേന്താൻ ലാറയും സച്ചിനും തയ്യാർ : നിർത്തിവെച്ച റോഡ് സേഫ്റ്റി ടൂർണമെന്റ് പുനരാരംഭിക്കുന്നു

sachin lara road safety 1612893385

വീണ്ടും ഒരിക്കൽ കൂടി ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത നൽകി കൊണ്ട് ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയന്‍ ലാറയും ബാറ്റിംഗ് പാഡണിയുന്നു. മാര്‍ച്ച് 12 മുതല്‍ 21 വരെ റായ്പൂരില്‍ നടക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി : 20യിലാണ് ഇരുവരും വീണ്ടും ബാറ്റ് വീശുക. സച്ചിനും ലാറയ്ക്കുമൊപ്പം വിരേന്ദര്‍ സെവാഗ്, ബ്രെറ്റ് ലീ, തിലകരത്‌നെ ദില്‍ഷന്‍, മുത്തയ്യ  മുരളീധരന്‍  എന്നിവരും പോരാട്ടത്തിന് ആവേശം പകരുവാൻ ഉണ്ടാകും .

നേരത്തെ കഴിഞ്ഞ വര്‍ഷമാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മത്സരങ്ങൾ പൂർണ്ണമായി  പൂര്‍ത്തിയാക്കാനായില്ല. നാല് മത്സരങ്ങല്‍ മാത്രമാണ് ടൂർണമെന്റിൽ ആകെ  കളിച്ചത്. ശേഷിക്കുന്ന എല്ലാ  മത്സരങ്ങളും  പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ടൂർണമെന്റ് വീണ്ടും നടത്തുവാൻ ആഴ്ചകളായി ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടായിരുന്നു .

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ മുന്‍ ക്രിക്കറ്റ് താരങ്ങളാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ടൂർണമെന്റ്റിന്റെ ഭാഗമായി കളിക്കുക.

Sri Lanka: Tillakaratne Dilshan (C), D Wijesinghe, Chamara Kapugedara, Chaminda Vaas, Farveez Maharoof, Marvan Atapattu, Muttiah Muralitharan, Rangana Herath, R Kaluwitharana, S Senanayake, T Tushara, T Kandamby, Upul Chandana.

Read Also -  ക്ലാസ് സെഞ്ച്വറിയുമായി ഋതു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചരിത്രത്തില്‍ ഇതാദ്യം.

West Indies: Brian Lara (C), Yohan Blake, Shivnarine Chanderpaul, Ramnaresh Sarwan, Adam Sanford, Carl Hooper, Danza Hyatt, Darren Ganga, Pedro Collins, Ricardo Powell, Ridley Jacobs, Samuel Badree, Suleiman Benn.

India: Sachin Tendulkar (C), Virender Sehwag, Yuvraj Singh, Zaheer Khan, Irfan Pathan, Ajit Agarkar, Sanjay Bangar, Munaf Patel, Mohammad Kaif, Pragyan Ojha, Sairaj Bahutule, Sameer Dighe.

Australia: Brett Lee (C), Brad Hodge, Brett Geeves, Clint McKay, George Green, Jason Krejza, Mark Cosgrove, Nathan Reardon, Rob Quinney, Shane Lee, Travis Birt, Xavier Doherty.

South Africa: Jonty Rhodes (C), Andrew James, Andrew Hall, Garnett Kruger, J Rudolph, Albie Morkel, JJ Van Der Wath, Neil Rhodes, Lance Klusener, Martin Jaarsveld, Morne Van Wyk, Paul Harris, Ryan McLaren.

Scroll to Top