“ഞാൻ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല, ആദ്യ 3 മത്സരങ്ങളിൽ ടീമിനെ റിയാൻ പരാഗ് നയിക്കും”, വെളിപ്പെടുത്തി സഞ്ജു സാംസൺ..

2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ 3 മത്സരങ്ങളിൽ സഞ്ജു സാംസൺ ക്യാപ്റ്റനായി ഉണ്ടാവില്ല എന്ന് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്കിടെ സഞ്ജു സാംസണ് പരിക്കേറ്റിരുന്നു. ജോഫ്ര ആർച്ചർ എറിഞ്ഞ പന്ത് സഞ്ജുവിന്റെ കയ്യിൽ കൊള്ളുകയും, പിന്നീട് പരിക്ക് മൂലം സഞ്ജു മത്സര ക്രിക്കറ്റിൽ നിന്നും മാറി നിൽക്കുകയുമാണ് ഉണ്ടായത്. ശേഷം സഞ്ജു വിക്കറ്റ് കീപ്പിംഗ് ചെയ്യാൻ പ്രാപ്തനായിട്ടില്ല.

ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ ആദ്യ 3 മത്സരങ്ങളിൽ നായകൻ എന്ന നിലയിൽ രാജസ്ഥാൻ മാറ്റി നിർത്തിയിരിക്കുന്നത്. ആദ്യ 3 മത്സരങ്ങളിൽ യുവതാരമായ റിയാൻ പരാഗ് ടീമിനെ നയിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നിരുന്നാലും സാരമായ പരിക്ക് നിലവിൽ സഞ്ജുവിനില്ല. അതുകൊണ്ടുതന്നെ രാജസ്ഥാൻ റോയൽസ് സ്ക്വാഡിന്റെ ആദ്യ പരിശീലന സെഷനുകളിൽ തന്നെ സഞ്ജു പങ്കെടുത്തിരുന്നു. ശേഷമാണ് സഞ്ജു നായകനായി ആദ്യ 3 മത്സരങ്ങളിൽ ക്യാപ്റ്റനായി കളിക്കില്ല എന്ന വിവരം പുറത്തുവന്നത്. മാർച്ച് 23ന് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം നടക്കുന്നത്. ശേഷം മാർച്ച് 26ന് കൊൽക്കത്തക്കെതിരെയും മാർച്ച് 30ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയും രാജസ്ഥാന്റെ മത്സരങ്ങൾ നടക്കും. ഈ മത്സരങ്ങളിലാണ് പരഗ് രാജസ്ഥാൻ നായകനായി എത്തുക.

കഴിഞ്ഞ സീസണുകളിലൊക്കെയും രാജസ്ഥാന്റെ നായകനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സഞ്ജു സാംസൺ. മാത്രമല്ല ബാറ്റിംഗിൽ വ്യക്തമായ സംഭാവനകൾ രാജസ്ഥാൻ ടീമിന് നൽകാനും സഞ്ജുവിന് സാധിച്ചിരുന്നു. എന്നാൽ നിലവിൽ പരിക്കിന്റെ പിടിയിലായ സഞ്ജു വിക്കറ്റ് കീപ്പിംഗ്, ഫീൽഡിങ് എന്നീ മേഖലകളിൽ പൂർണ്ണമായി ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഇക്കാര്യങ്ങളിൽ പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം മാത്രമേ സഞ്ജു രാജസ്ഥാന്റെ നായകനായി കളിക്കു എന്നാണ് റിപ്പോർട്ടുകൾ.

രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് സഞ്ജു ഇക്കാര്യം അറിയിച്ചത്. “നിലവിൽ ഞാൻ അടുത്ത 3 മത്സരങ്ങൾക്കായി പൂർണമായ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഇപ്പോൾ നമ്മുടെ ടീമിൽ ഒരുപാട് മികച്ച ലീഡർമാരുണ്ട്. കഴിഞ്ഞ കുറച്ച് സീസണുകളിൽ ഇവരെല്ലാം മികച്ച രീതിയിൽ ടീമിനെ നയിക്കുകയും മുന്നോട്ടു പോവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അടുത്ത 3 മത്സരങ്ങളിൽ റിയാൻ പരഗാവും നമ്മുടെ ടീമിനെ നയിക്കുന്നത്. എല്ലാതരത്തിലും ടീമിനെ നയിക്കാൻ പ്രതിഭയുള്ള താരമാണ് പരാഗ്. എല്ലാവരും അവന് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.”- സഞ്ജു പറഞ്ഞു.

Previous article2008 ഐപിഎല്ലിൽ ബോൾ ബോയ്, ഇന്ന് ഐപിഎല്ലിൽ പഞ്ചാബ് ക്യാപ്റ്റൻ. ഓർമകൾ പങ്കുവയ്ച്ച് ശ്രെയസ് അയ്യർ.