രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ റെക്കോഡുമായി യുവതാരം റിയാന്‍ പരാഗ്. ചത്തിസ്ഗഡുമായുള്ള പോരാട്ടത്തില്‍ അതിവേഗ സെഞ്ചുറിക്ക് പിന്നാലെയാണ് അസം ക്യാപ്റ്റന്‍ റെക്കോഡ് ബുക്കില്‍ ഇടം നേടിയത്. മത്സരത്തില്‍ 56 ബോളിലാണ് റിയാന്‍ പരാഗ് സെഞ്ചുറി നേടിയത്.
രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് റിയാന്‍ പരാഗ് കുറിച്ചത്. മത്സരത്തില്‍ 87 ബോളില്‍ 11 ഫോറും 12 സിക്സുമായി 155 റണ്‍സാണ് റിയാന്‍ പരാഗ് സ്കോര്‍ ചെയ്തത്. 2016 ല്‍ ജാര്‍ഘണ്ടിനെതിരെ 48 ബോള്‍ സെഞ്ചുറി നേടിയ റിഷഭ് പന്താണ് റെക്കോഡ് ലിസ്റ്റില്‍ ഒന്നാമന്‍.
Player Name | Balls | Team | Season |
---|---|---|---|
Rishab Pant | 48 | Jharkhand | 2016-17 |
Riyan Parag | 56 | Chhattisgarh | 2023-24 |
Naman Ojha | 69 | Karnataka | 2014-15 |
Eklavya Dwivedi | 72 | Railways | 2014-15 |
Rishabh Pant | 82 | Jharkhand | 2016-17 |
അതേ സമയം മത്സരത്തില്‍ അസം തോല്‍വി നേരിട്ടു. ജാര്‍ഘണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 327 റണ്‍സിനെതിരെ ബാറ്റ് ചെയ്ത അസം 159 റണ്‍സിനു പുറത്തായി. ഫോളോ ഓണ്‍ വഴങ്ങിയ അസത്തിനു വേണ്ടിയായിരുന്നു ക്യാപ്റ്റന്‍റെ ഈ ധീരമായ പോരാട്ടം. 245 റണ്‍സില്‍ അസം പുറത്തായി. വിജയലക്ഷ്യമായ 87 റണ്‍സ്, അനായാസം ചത്തീസ്ഗഡ് നേടിയെടുത്തു.