ഇത് എന്തൊരു ആക്ഷന്‍. വെറേറ്റി ബോളിംഗുമായി പരാഗ്

രാജസ്ഥാന്‍ റോയല്‍സിന്‍റെ അസം താരമാണ് റിയാന്‍ പരാഗ്. 19 വയസ്സുകാരനായ താരത്തിനു അധികം തവണ ബോളിംഗ് ചെയ്യാന്‍ അധികം തവണ അവസരം ലഭിച്ചട്ടില്ലാ. എന്നാല്‍ സഞ്ചു സാംസണ്‍ ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ പരാഗിനു ബോള്‍ ചെയ്യാന്‍ അവസരം ലഭിച്ചു.

പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ 10ാം ഓവറിലാണ് പരാഗിനു അവസരം ലഭിച്ചത്. ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ചാണ് കെല്‍ രാഹുല്‍ വരവേറ്റത്. ഓവറിലെ മൂന്നാം പന്തില്‍ പരീക്ഷണമായി റൗണ്ട്ആം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചു. ലോങ്ങ് ഓഫിലേക്ക് സിംഗിള്‍ എടുക്കാന്‍ മാത്രമാണ് ക്രിസ് ഗെയ്ലിനു സാധിച്ചത്.

എന്നാല്‍ പരീക്ഷണത്തിനു മുതിര്‍ന്ന പരാഗിനു അംപയര്‍മാര്‍ വാണിംഗ് നല്‍കി. ആ ഓവറില്‍ തന്നെ ക്രിസ് ഗെയ്ലിനെ പുറത്താക്കാന്‍ യുവ താരത്തിനു സാധിച്ചു. കുറ്റനടിക്ക് ശ്രമിച്ച ഗെയ്ല്‍ ലോങ്ങ് ഓണില്‍ ബെന്‍ സ്റ്റോക്ക്സിനു ക്യാച്ച് നല്‍കി മടങ്ങി. 28 പന്തില്‍ 40 റണ്ണാണ് യൂണിവേഴ്സല്‍ ബോസ്സ് നേടിയത്.