അവനെ ഇന്ത്യൻ ടീമിലേക്ക് വിളിക്കൂ :ആവശ്യവുമായി മുൻ താരം

images 2022 02 16T094233.502

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് പിന്നാലെ ടി :20 പരമ്പരയിലും മികച്ച തുടക്കം ലഭിച്ചു. ഇന്നലെ നടന്ന ഒന്നാം ടി :20 മത്സരത്തിൽ 6 വിക്കറ്റ് ജയം നേടിയ ഇന്ത്യൻ ടീം ബാറ്റിംഗിന് പിന്നാലെ ബൗളിംഗ് പ്രകടനത്തിലും തിളങ്ങി. അതേസമയം ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾക്ക് കൂടി സാധ്യത തെളിയിക്കുന്നതാണ് ഇന്ത്യൻ ടീമിന്റെ ചില പദ്ധതികൾ. വരുന്ന ടി :20 ലോകകപ്പിൽ കിരീടം നേടാനായി ചില പുതുമുഖ താരങ്ങൾക്ക് അടക്കം അവസരം നൽകുമെന്ന് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്‌ അഭിപ്രായപ്പെട്ട് കഴിഞ്ഞു. ഇപ്പോൾ ഇക്കാര്യത്തിൽ അഭിപ്രായം പറയുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌ക്കർ.ഇന്ത്യൻ ടി :20 ടീം നേരിടുന്ന പ്രധാന പ്രശ്നമായ ആൾറൗണ്ടറുടെ അഭാവത്തെ കുറിച്ചാണ് ഗവാസ്‌ക്കർ പറയുന്നത്.

ഹാർഥിക്ക് പാണ്ട്യക്ക് പകരക്കാരനായി വെങ്കടേഷ് അയ്യർ, ദീപക്ക് ചാഹർ, ശാരദൂൽ താക്കൂർ എന്നിവരെ എല്ലാം ഇന്ത്യൻ ടീം കളിപ്പിക്കുന്നുണ്ട് എങ്കിലും മറ്റൊരു ആൾറൗണ്ടർക്ക് കൂടി ടി :20 ടീമിലേക്ക് സ്ഥാനം നൽകണമെന്നാണ് ഗവാസ്‌ക്കറുടെ അഭിപ്രായം. ആഭ്യന്തര ക്രിക്കറ്റിൽ അടക്കം തിളങ്ങുന്ന ഋഷി ധവാനെ കുറിച്ചാണ് ഗവാസ്‌ക്കർ ഏറെ വാചാലനാകുന്നത്.

Read Also -  ആദ്യദിനം ഇന്ത്യയെ വിറപ്പിച്ച മഹ്മൂദ്. 24കാരനായ പേസ് എക്സ്പ്രസ്സ്‌.

“ഞാൻ മുൻപും പല തവണ പറഞ്ഞിട്ടുള്ളതാണ് ഇന്ത്യൻ ടീമിന്റെ എല്ലാ ലോകകപ്പ് ജയങ്ങൾക്ക് പിന്നിൽ ഒരു ആൾറൗണ്ടർ മികവ് കാണാൻ കഴിയുമെന്നത്. എന്നാൽ നമുക്ക് അത്തരം ഒരു ഓപ്ഷനിലേക്ക് എത്താൻ സാധിക്കണം. ഋഷി ധവാൻ അത്തരം ഒരു ചോയിസ് തന്നെയാണ് ” ഗവാസ്‌ക്കർ അഭിപ്രായം വിശദമാക്കി.

“ഋഷി ധവാൻ ഇന്ത്യക്കായി മുൻപ് അഞ്ചോ ആറോ മത്സരങ്ങളിൽ കളിച്ചിട്ടുള്ളയാളാണ്. എങ്കിലും അത് ഏറെ വർഷങ്ങൾ മുൻപാണ്. അവന്റെ സമീപകാലത്തെ പ്രകടനം നോക്കൂ. ടീം ഇന്ത്യക്ക് ഒരു പേസ് ആൾറൗണ്ടറെ ഇപ്പോൾ ആവശ്യമുണ്ട്.ഋഷി ധവാന്‍റെ ഫോം നോക്കുമ്പോൾ അദ്ദേഹവും ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്നത് വ്യക്തം.കൂടാതെ ആറാമത്തെയൊ ഏഴാമത്തെയൊ നമ്പറിൽ ബാറ്റ് ചെയ്ത് ടീമിനെ ജയിപ്പിക്കാൻ സാധിക്കുന്ന ഒരു ആൾറൗണ്ടർ ഏതൊരു ടീമിനും പ്രധാന ഘടകമാണ് “സുനിൽ ഗവാസ്‌ക്കർ തുറന്ന് പറഞ്ഞു.

Scroll to Top