വിക്കറ്റിനു പിന്നില്‍ പറവയായി റിഷഭ് പന്ത്. പറന്നു ഒറ്റകൈയ്യില്‍ ഒതുക്കിയത് രണ്ട് തകര്‍പ്പന്‍ ക്യാച്ചുകള്‍

rishab pabt catches vs england

ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ 10 വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 110 റണ്‍സില്‍ എല്ലാവരെയും പുറത്താക്കി. 6 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ തോല്‍വിയിലേക്ക് നയിച്ചത്. മുഹമ്മദ് ഷാമി 3 ഉം പ്രസീദ്ദ് കൃഷ്ണ ഓരോ വിക്കറ്റും നേടി.

പേസര്‍മാരുടെ തകര്‍പ്പന്‍ ബോളിംഗിനൊപ്പം വിക്കറ്റിനു പിന്നില്‍ റിഷഭ് പന്തിന്‍റെ തകര്‍പ്പന്‍ കീപ്പിങ്ങും നിര്‍ണായകമായി. ബെൻ സ്റ്റോക്‌സിനെയും ജോണി ബെയർസ്റ്റോയെയും പുറത്താക്കാൻ ഋഷഭ് പന്ത് തകര്‍പ്പന്‍ ക്യാച്ചുകളാണ് എടുത്തത്.

സീനിയർ പേസർ മുഹമ്മദ് ഷമി എറിഞ്ഞ മൂന്നാം ഓവറിലായിരുന്നു സ്റ്റോക്‌സിന്റെ പുറത്താകൽ. നാലാം പന്തിൽ ഷമിയുടെ ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത പന്ത് പ്രതിരോധിക്കാൻ ശ്രമിച്ചു. എഡ്ജായി പോയതും ഒറ്റകൈയ്യിലാണ് റിഷഭ് പന്ത് ആ ക്യാച്ച് പൂര്‍ത്തിയാക്കിയത്. ബെന്‍ സ്റ്റോക്ക്സ് ഗോള്‍ഡന്‍ ഡക്കിലാണ് തിരിച്ചു പോയത്.

കഴിഞ്ഞ രണ്ട് മാസങ്ങളായി ഫോമിലുള്ള ജോണി ബെയർസ്റ്റോയെ പുറത്താക്കാൻ പന്ത് മറ്റൊരു ഒറ്റകൈ ക്യാച്ച് കൂടി എടുത്തു. ഇത്തവണ ജസ്പ്രീത് ബുംറയുടെ പന്തിലാണ് ക്യാച്ച് എടുത്തത്. മത്സരത്തില്‍ റിഷഭ് പന്തിന്‍റെ വിക്കറ്റ് കീപ്പിങ്ങിനെ പ്രശംസിച്ച് ജസ്പ്രീത് ബുംറ എത്തിയിരുന്നു.

Read Also -  ദുലീപ് ട്രോഫിയിൽ സഞ്ജുവിന് സെഞ്ചുറി. 101 പന്തിൽ 106 റൺസ്. ഉഗ്രൻ തിരിച്ചുവരവ്.
Scroll to Top