വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20 മത്സരത്തിലും ജയം സ്വന്തമാക്കി രോഹിത് ശർമ്മയും ടീമും. നേരത്തെ ഒന്നാം ടി :20യിൽ 6 വിക്കെറ്റ് ജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീം ഇത്തവണ രണ്ടാം ടി :20യിൽ എട്ട് റൺസിന്റെ ജയം സ്വന്തമാക്കി. എന്നാൽ ജയത്തിന് പിന്നാലെ നാളെ നടക്കുന്ന മൂന്നാമത്തെ മത്സരത്തിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകാനാണ് ഇന്ത്യൻ ടീമിന്റെ തീരുമാനം. വിരാട് കോഹ്ലിക്കും റിഷാബ് പന്തിനും മൂന്നാം ഏകദിനത്തിന് മുന്നോടിയായി ബയോ ബബിളിൽ നിന്നും ബ്രേക്ക് നല്കാനും ബിസിസിഐയുടെ തീരുമാനം. ഇന്നലെ നടന്ന രണ്ടാം ടി :20യിൽ വിരാട് കോഹ്ലിയും റിഷാബ് പന്തും നേടിയ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്. അഞ്ചാമത്തെ വിക്കറ്റിൽ റിഷാബ് പന്തും വെങ്കടേഷ് അയ്യറും ചേർന്നെടുത്ത 76 റൺസ് പാർട്ണർഷിപ്പും നിർണായകമായി.
എന്നാൽ ഇന്നലെ മത്സരത്തിന് ശേഷം ഒരു രസകരമായ സംഭവത്തിനും കൂടി ക്രിക്കറ്റ് ലോകം സാക്ഷിയായി. ഇന്നലെ 28 ബോളിൽ വെടിക്കെട്ട് ബാറ്റിംഗുമായി 52 റൺസ് അടിച്ച റിഷാബ് പന്താണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. തന്റെ കഴിവിൽ വിശ്വാസമുണ്ടെന്ന്പറഞ്ഞ റിഷാബ് പന്ത് ഏതൊരു റോളും താൻ നിർവഹിക്കാൻ റെഡിയാണെന്നാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം ഇന്ത്യൻ വിക്കെറ്റ് കീപ്പർ പറഞ്ഞത്. ജയം നേടിയ ശേഷം എത്തിയ നായകനായ രോഹിത് ശർമ്മ ബാറ്റിങ്ങിലും കൂടാതെ ബൗളിങ്ങിലും ടീമിന്റെ പ്രകടനത്തിൽ സന്തോഷമുണ്ടെന്നും വിശദമാക്കി.
അതേസമയം ഇന്നലെ മാൻ ഓഫ് ദി മാച്ച് അവാർഡ് വാങ്ങാൻ എത്തുമ്പോൾ വളരെ രസകരമായ ഒരു മറുപടിയുമായി രോഹിത് ശർമ്മ എത്തി. റിഷാബ് പന്തിനെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങാൻ വിളിച്ചപ്പോൾ റിഷഭ് പന്തിനോ എന്ന് തമാശ രൂപേണേ ക്യാപ്റ്റന്‍ അവതാരകൻ ഹർഷ ഭോഗ്ലയോടായി ചോദിച്ചു. കമോണ്‍ രോഹിത് റിഷഭ് പന്ത് നന്നായി ബാറ്റ് ചെയ്തു എന്നായിരുന്നു അവതാരകന്‍റെ മറുപടി.