ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷാബ് പന്തിനെ വാനോളം പ്രശംസിച്ച് ഡൽഹി ക്യാപിറ്റൽസ് ടീം ഹെഡ് കോച്ച് റിക്കി പോണ്ടിങ് .ഒരു നായകനെന്ന നിലയിൽ പന്തിന്റെ ചിന്തകളെ കുറിച്ചാണിപ്പോൾ പോണ്ടിങ് മനസ്സ് തുറക്കുന്നത് .ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, കിവീസ് നായകൻ കെയ്ൻ വില്യംസൺ എന്നിവരുടെ സമാന ചിന്തകളാണ് റിഷാബ് പന്തിനുമെന്നാണ് ഡൽഹി കോച്ച് പറയുന്നത് .
മുൻ ഓസീസ് ഇതിഹാസ താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “പന്ത് ഒരു മാച്ച് വിന്നറാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല .അദ്ദേഹം അത് പല തവണ തെളിയിച്ചതാണ് .ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്കിടയില്‍ വിക്കറ്റ് കീപ്പിംഗില്‍ വലിയ പുരോഗതി താരം നേടി .കുത്തിത്തിരിയുന്ന പിച്ചുകളിൽ താരം അസാമാന്യ പ്രകടനമാണ് വിക്കറ്റിന് പിന്നിൽ കാഴ്ചവെച്ചത് .ഒപ്പം ബാറ്റിങ്ങിലും താരം സ്ഥിരതയോടെ പ്രകടനങ്ങൾ പുറത്തെടുത്തു .കീപ്പിംഗ് ഇനിയും മെച്ചപ്പെടുകയും സ്ഥിരതയോടെ ബാറ്റ് ചെയ്യാനുമായാല്‍ അടുത്ത 10-12 വര്‍ഷത്തേക്ക് ഇന്ത്യക്ക് മറ്റൊരു കീപ്പറെ നോക്കേണ്ടതില്ല ” പോണ്ടിങ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്സ്മാനെ വാനോളം പുകഴ്ത്തി .
നായകനായി അരങ്ങേറിയ നിമിഷം മുതലേ റിഷാബ് പന്ത് ഏറെ പക്വതയാണ് പുറത്തെടുക്കുന്നത് .കോലി, വില്യംസണ്‍ എന്നിവരുടെ ശൈലിക്ക് സമാനമാണ് പന്തിന്റെ ബാറ്റിങ്. അവരില്‍ ഒരാള്‍ ഒരുവശത്തുണ്ടെങ്കില്‍ മിക്കവാറും തവണയും ആ ടീം തന്നെ ജയിക്കും.
റിഷാബ് പന്തും അത്തരത്തിലാണിപ്പോൾ ചിന്തിക്കുന്നത് .ടീമിനായി പരമാവധി സമയം സ്വന്തം ശൈലിയിൽ കളിക്കുവാൻ പന്ത് ആഗ്രഹിക്കുന്നു .കഴിഞ്ഞ തവണ ഐപിഎല്ലിൽ അവൻ ഏവരെയും നിരാശപ്പെടുത്തി .ഇത്തവണ അവൻ പൂർണ്ണ ഫിറ്റാണ് ഇത്തവണ അവന്റെ ബാറ്റിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടാകും ” പോണ്ടിങ് പറഞ്ഞുനിർത്തി .