കോഹ്ലി വൈകാതെ ആ സ്ഥാനത്തേക്ക് തിരികെ വരും :ബാബറിന് മുന്നറിയിപ്പുമായി വസീം ജാഫർ

wasim 3

കഴിഞ്ഞ ദിവസം ഇന്റർനാഷണൽ ക്രിക്കറ്റ് ബോർഡ്‌  പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന റാങ്കിങ് ക്രിക്കറ്റ് ലോകത്തിൽ ഏറെ ചർച്ചയായിരുന്നു .
പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയതാണ് പ്രധാന മാറ്റം .
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാബർ സ്വപ്നതുല്യ നേട്ടം സ്വന്തം പേരിലാക്കിയത് . ഏകദിന റാങ്കിങ്ങിൽ ഒന്നാമത് എത്തിയ നാലാം പാകിസ്ഥാന്‍ താരമാണ് അസം. മുൻപ്  സഹീര്‍ അബ്ബാസ്(1983- 84), ജാവേദ് മിയാന്‍ദാദ്(1988- 89), മുഹമ്മദ് യൂസഫ്(2003)എന്നിവരാണ് മുമ്പ് ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാമത്തെത്തിയ പാക് താരങ്ങള്‍. 

പുതുക്കിയ റാങ്കിങ് പ്രകാരം 865 പോയിന്റാണ് അസമിനുള്ളത്. താരത്തിന്റെ കരിയറിലെ ഉയര്‍ന്ന റേറ്റിംഗ് പോയിന്‍റാണിത്. കോലിക്ക് 857 പോയിന്‍റുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ 825 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്ലറും(801), ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചുമാണ്(791) നാല്, അഞ്ച് സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല എന്നതാണ് കൗതുകം .ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനില്‍  82 പന്തില്‍ 94 റണ്‍സെടുത്തതോടെ 13 റേറ്റിംഗ് പോയിന്‍റാണ്  താരത്തിന് റാങ്കിങ്ങിൽ ഉയർന്നത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

എന്നാൽ താരത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കിംഗ്സ് പഞ്ചാബിന്റെ കോച്ചിംഗ് സ്റ്റാഫുമായ വസിം ജാഫര്‍. ഒന്നാം സ്ഥാനത്തിരുന്ന് അധികം സുഖിക്കേണ്ടെന്നാണ് ജാഫര്‍ പാക് നായകന് മുന്നറിയിപ്പ് നൽകുന്നത് .
താരം ട്വിറ്റർ പോസ്റ്റിൽ പറയുന്നത് ഇപ്രകാരമാണ് “ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിങ്ങള്‍ അര്‍ഹിക്കുന്നു. അഭിനന്ദനങ്ങള്‍. എന്നാല്‍ കൂടുതല്‍ സമയം അവിടെ സുഖിച്ചിരിക്കേണ്ട. നേട്ടങ്ങൾ പിന്തുടർന്ന് നേടുന്നതിൽ കോഹ്ലി എത്ര മിടുക്കനാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ ” ജാഫർ നയം വ്യക്തമാക്കി .

Scroll to Top