തന്റെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഫോമിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് .
ബാറ്റിങ്ങിലും കീപ്പിങ്ങിലും ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്ന റിഷാബ് പന്ത് ഇന്ത്യയുടെ അവസാന 2 പരമ്പര വിജയത്തിലും നിർണായക പങ്കാണ് വഹിച്ചത് .ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ ഐതിഹാസിക പരമ്പര നേട്ടത്തിലേക്ക് നയിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പെടെ 270 റണ്‍സാണ് പന്ത് നേടിയത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടിയില്‍ മൂന്നാം സ്ഥാനത്താണ് പന്ത്.
റിഷാബ് പന്തിന്റെ സ്ഥിരതയാർന്ന പ്രകടനത്തെ ക്രിക്കറ്റ് പ്രേമികളും മുൻ താരങ്ങളും കൂടാതെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വരെ പ്രശംസിച്ചിരുന്നു .ഇപ്പോള്‍ ഇന്ത്യന്‍ യുവതാരത്തിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ ഇടങ്കയന്‍ പതിപ്പായിട്ടാണ് തനിക്ക് റിഷാബ് പന്തിന്റെ ബാറ്റിങ്ങിൽ തോന്നുന്നതെന്ന് പറഞ്ഞ ഇന്‍സമാം കരിയറിൽ ഇനിയും കുതിക്കുവാൻ താരത്തിന് കഴിയുമെന്നും വ്യക്തമാക്കി.
”പന്തിനെ പോലൊരു ബാറ്റ്‌സ്മാനെ ഇതുവരെ കണ്ടിട്ടില്ല ഞാൻ . അദ്ദേഹം ബാറ്റ് ചെയ്യുമ്പോഴെല്ലാം വീരേന്ദര്‍ സെവാഗിന്റെ ഇടംകൈ പതിപ്പായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യുന്നൊരു ബാറ്റ്‌സ്മാനെ വളരെക്കാലത്തിന് ശേഷമാണ് നാം കാണുന്നത്. മറുവശത്ത് എത്രവിക്കറ്റ് പോയെന്ന് നോക്കിയല്ല പന്ത് ബാറ്റ് ചെയ്യുന്നത്. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ നേരിടാനുള്ള മികവുണ്ട്. പിച്ചോ എതിരാളികളോ പന്തിന് പ്രശ്‌നമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.” ഇന്‍സമാം തന്റെ അഭിപ്രായം വിശദമാക്കി .