ടെസ്റ്റ് ചാംപ്യൻഷിപ് ഒപ്പം ഏഷ്യ കപ്പ് : രണ്ടാം നിര ടീമിനെ അയക്കുവാൻ ബിസിസിഐ ആലോചന – യുവതാരങ്ങൾക്ക് സാധ്യതകൾ

IMG 20210309 130533


ഇംഗ്ലണ്ട് എതിരായ മൊട്ടേറയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ജയിച്ച ടീം ഇന്ത്യ പരമ്പര
3-1 സ്വന്തമാക്കിയിരുന്നു .ആദ്യ ടെസ്റ് തോറ്റ ശേഷം പിന്നീട്  3 ടെസ്റ്റിലും ജയിച്ച കോഹ്‌ലിയും സംഘവും പരമ്പരക്കൊപ്പം  ജൂണിൽ നടക്കുവാൻ പോകുന്ന ഐസിസി ലോക  ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്കും യോഗ്യത നേടി .ജൂൺ 18 മുതൽ ഇന്ത്യയും കിവീസും തമ്മിലാണ് ഫൈനൽ  പോരാട്ടം.

എന്നാൽ ഫൈനൽ നടക്കുന്ന വേദി സംബന്ധിച്ച് ചില ആശയ കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട് ഇപ്പോഴും .ഐസിസി
ലോർഡ്‌സിൽ  ഫൈനൽ മത്സരം  നടത്തുവാനാണ് തീരുമാനിച്ചത് എങ്കിലും ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള  ടെസ്റ്റ് ചാംപ്യൻഷിപ്  ഫൈനൽ മത്സരത്തിന് ഇംഗ്ലണ്ടിലെ  സതാംപ്‌ടണ്‍ വേദിയാകുമെന്നാണ്  ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി  പറയുന്നത്. എന്നാല്‍ ഐസിസി ഇതുവരെ ഇക്കാര്യത്തിൽ  ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ  നടത്തിയിട്ടില്ല . വരുന്ന  ഫൈനലിനായി  സതാംപ്ടണിൽ
സ്റ്റേഡിയത്തിന് തൊട്ടടുത്ത് ഹോട്ടലുകള്‍ അടക്കുള്ള സൗകര്യങ്ങളുള്ളതാണ് സ്റ്റേഡിയത്തെ  പരിഗണിക്കുവാൻ പ്രധാന കാരണം .

അതേസമയം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനൊപ്പം നടക്കുന്ന ഏഷ്യ കപ്പിൽ എങ്ങനെ പങ്കെടുക്കുമെന്നതാണ് ബിസിസിഐയുടെ ആലോചന .ഏഷ്യ കപ്പ് ഈ വര്‍ഷം നടക്കുകയാണെങ്കില്‍ ഇന്ത്യ രണ്ടാം നിര ടീമിനെയാവും അയയ്ക്കുകയെന്നാണ്  ചില  ബിസിസിഐ വൃത്തങ്ങൾ നൽകുന്ന  സൂചന.ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ കോഹ്‌ലിയുടെ നായകത്വത്തിൽ ടീം കളിക്കുവാനിരിക്കുന്നതിനാൽ  തന്നെ ജൂൺ അവസാന വാരം നടക്കുന്ന ഏഷ്യ കപ്പില്‍ രണ്ടാം നിര ടീമിനെ മാത്രമാവും അയയ്ക്കുവാന്‍ സാധിക്കുകയെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

കെഎല്‍ രാഹുല്‍ ആവും ടീമിനെ നയിക്കുകയെന്നാണ് ലഭിക്കുന്ന സൂചന. വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ എന്നിവര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കുവാനായി ഐപിഎല്ലിന് ശേഷം  ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാല്‍ തന്നെ ലോകേഷ് രാഹുലിനെ ക്യാപ്റ്റനാക്കി ഒരു ടീമിനെ അയക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ഒട്ടേറെ രണ്ടാം നിര താരങ്ങൾ ടീമിൽ കളിക്കുവാനായി ആഭ്യന്തര ക്രിക്കറ്റിലടക്കം മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത് . വരുന്ന ഐപിഎല്ലിലെ യുവതാരങ്ങളുടെ പ്രകടനമാണ് ബിസിസിഐ ഇതിനായി ഉറ്റുനോക്കുന്നത് .

Scroll to Top