വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പര ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വളരെ നിർണായകമാണ്. സൗത്താഫ്രിക്കയിൽ 3-0ന് പരമ്പര തോറ്റ ഇന്ത്യൻ ടീമിന് ലോകകപ്പ് മുന്നിൽകണ്ടൊരു ടീമിനെ സൃഷ്ടിക്കാനുള്ള അവസരമാണ് വെസ്റ്റ് ഇൻഡീസ് എതിരായ പരമ്പര.ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീം ജയം നേടി എങ്കിലും നിർഭാഗ്യകരമായി വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് തന്റെ വിക്കെറ്റ് നഷ്ടമാക്കിയിരുന്നു.
9 ബോളിൽ രണ്ട് ഫോർ അടക്കം 11 റൺസ് അടിച്ചപ്പോൾ താരത്തിന്റെ വിക്കെറ്റ് നിർഭാഗ്യ റൺ ഔട്ടിൽ കൂടി നഷ്ടമായി. അതേസമയം മോശം ഷോട്ട് സെലക്ഷനുകളിൾ റിഷാബ് പന്തിന് എതിരെ ഒരിക്കൽ കൂടി വിമർശനം നടത്തുകയാണ് മുൻ സൗത്താഫ്രിക്കൻ താരമായ ഷോൺ പൊള്ളൊക്ക്.
സാഹചര്യത്തിന് അനുസരിച്ച് കളിക്കാൻ ഒരിക്കലും റിഷാബ് പന്തിന് കഴിയുന്നില്ല എന്നാണ് പോള്ളൊക്കിന്‍റെ വിമർശനം. “11 റൺസാണ് ഇന്നലത്തെ കളിയിൽ റിഷാബ് പന്ത് അടിച്ചെടുത്തത്.ഒരേ ദിശയിൽ മാത്രമായി കളിക്കാനാണ് റിഷാബ് പന്ത് ശ്രമിക്കാറുള്ളത്. അത് ടീമിനും സഹായകമാകുന്നില്ല.എപ്പോഴും അറ്റാക്കിംഗ് ശൈലിയിൽ കളിക്കാൻ മാത്രമാണ് റിഷാബ് പന്ത് ശ്രമിക്കുന്നത്. അവൻ സാഹചര്യം മനസ്സിലാക്കിയല്ല കളിക്കുന്നത്. അതാണ് പ്രശ്നവും ” ഷോൺ പൊള്ളൊക്ക് നിരീക്ഷിച്ചു.
“ഇന്നലത്തെ കളിയിൽ തന്നെ നമ്മൾ ഇഷാൻ കിഷനെ പന്തുമായി കമ്പയർ ചെയ്യൂ. എന്ത് പക്വതയോടെയാണ് അവൻ കളിച്ചത്. ഐപിഎല്ലിൽ അടക്കം ഇഷാൻ കിഷൻ അടിച്ച് കളിക്കുന്നത് നമ്മൾ എല്ലാം കണ്ടിട്ടുണ്ട്. പക്ഷേ ഇന്നലെ ഓപ്പണർ റോളിൽ എത്തിയപ്പോൾ അവൻ സാഹചര്യം എന്തെന്ന് മനസ്സിലാക്കി. എന്റെ അഭിപ്രായം റിഷാബ് പന്ത് ഇനി എങ്കിലും തന്റെ പിഴവ് പരിഹരിക്കണം. കൂടാതെ ഇഷാൻ കിഷനെ പോലെ അൽപ്പം സംയമനം പാലിച്ച് കൊണ്ട് മുന്നേറാൻ ശ്രമിക്കണം.”പോള്ളൊക്ക് നിര്‍ദ്ദേശം നല്‍കി