തന്റെ അസാമാന്യ ബാറ്റിംഗ് മികവിനാൽ ക്രിക്കറ്റ് ലോകത്തെ ഒട്ടേറെ തവണ അമ്പരപ്പിച്ച റിഷാബ് പന്ത് കരിയറിലെ മറ്റൊരു അപൂർവ്വ നേട്ടമാണ് പൂനെയിൽ ഇംഗ്ലണ്ട് എതിരായ ഇന്നലെ നടന്ന ഏകദിന മത്സരത്തിൽ സ്വന്തമാക്കിയത് .
ഇന്നലെ വെടിക്കെട്ട് ബാറ്റിങ്ങാൽ ഇംഗ്ലണ്ട് ബൗളിംഗ് നിരയെ തകർത്ത റിഷാബ് പന്ത് 40 ബോളില്‍ ഏഴു സിക്‌സറുകളും മൂന്നു സിക്‌സറുമടക്കം താരം 77 റണ്‍സ് വാരിക്കൂട്ടിയിരുന്നു .മത്സരത്തിൽ 7 കൂറ്റൻ സിക്സറുകൾ പായിച്ച താരം ലോക ക്രിക്കറ്റില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡാണ് സ്വന്തമാക്കിയത് .
ഇംഗ്ലണ്ടിനെതിരേ ഏകദിനത്തില്‍ ഒരിന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു വിക്കറ്റ് കീപ്പര്‍ ഇംഗ്ലണ്ടിനെതിരേ ഏഴു സിക്‌സറുകള്‍ നേടിയത്. നേരത്തേ ആറു വീതം സിക്‌സറുകളുമായി മൂന്നു പേര്‍ റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇന്ത്യയുടെ മുന്‍ ഇതിഹാസം എംഎസ് ധോണി, ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെണ്ടൻ മക്കല്ലം ,സൗത്താഫ്രിക്കൻ താരം ക്വിന്റൺ ഡികോക്ക് എന്നിവരാണ് പട്ടികയിൽ മുൻപിലുണ്ടായിരുന്ന താരങ്ങൾ .8 സിക്സ് അടിച്ച പന്ത് ഏവരെയും മറികടന്നു .
ഈ വര്‍ഷം ഇതിനകം 3 ഫോര്‍മാറ്റുകളില്‍ നിന്നായി 24 സിക്‌സറുകൾ റിഷാബ് പന്ത് നേടിക്കഴിഞ്ഞു. പരമ്പരയിലെ
ആദ്യ മത്സരത്തിൽ പന്തിന് അവസരം ലഭിച്ചില്ല .എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ശ്രേയസ് അയ്യർക്ക് പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതോടെ പന്തിനെ ഇന്ത്യ തിരിച്ചുവിളിക്കുകയായിരുന്നു.