ഡല്‍ഹിയെ ടീമിനെ നയിക്കുക എന്നത് തന്റെ ജീവിതത്തിലെ ഏറെ കാലത്തെ സ്വപ്നമായിരുന്നുവെന്നും ആ സ്വപ്നം ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടുവെന്നും പറയുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്സ്മാനും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട റിഷാബ് പന്ത്.
ഡല്‍ഹിയിലാണ് താന്‍ ജനിച്ചതും വളര്‍ന്ന് വന്നതെന്നും പറഞ്ഞ താരം ആറ് വര്‍ഷം മുമ്പ് തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചതും ഇതേ ഡല്‍ഹിയിലാണെന്ന് പറയുന്നു .തനിക്ക് ഈ ചുമതല ഏറ്റെടുക്കുവാനാകുമെന്ന് തന്നില്‍ ഉറച്ച വിശ്വാസം അര്‍പ്പിച്ച ടീം ഉടമകള്‍ക്ക് നന്ദി പറഞ്ഞ റിഷാബ് പന്ത് ടീമിലെ എല്ലാ സ്റ്റാഫുകളും ഹെഡ് കോച്ച് റിക്കി പോണ്ടിങ്ങും സീനിയര്‍ താരങ്ങളും തനിക്ക് ചുറ്റും എപ്പോഴും മത്സരങ്ങളിൽ സഹായത്തിനുണ്ടാകുമെന്നത് തനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് കരുതുന്നതെന്നും റിഷാബ് പന്ത് വ്യക്തമാക്കി. നായകനായിയെങ്കിലും പതിവ് ശൈലിയിൽ ബാറ്റേന്തുവാൻ കഴിയുമെന്ന് റിഷാബ് പന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു .
പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഐപിഎല്‍ പതിനാലാം സീസണില്‍ പുതിയ നായകനെ ഇന്നലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പ്രഖ്യാപിച്ചത് .നേരത്തെ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത യുവതാരം റിഷാബ് പന്ത് ആണ് ഇത്തവണ ഐപിഎല്ലില്‍ ഡല്‍ഹിയെ നയിക്കുക. ഐപിൽ പതിനാലാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനാണ് റിഷാബ് പന്ത് .
അതേസമയം ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഇതോടെ അയ്യർക്ക് നാല് മാസം വരെ വിശ്രമം വേണ്ടി വരും എന്നാണ് ബിസിസിഐയും
അറിയിക്കുന്നത് .